'ച്യൂയിങ്ഗം മാന്‍ ': കലയും പുനരുപയോഗവും സംയോജിപ്പിക്കുന്ന ബെന്‍ വില്‍സണ്‍

വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന ബെന്‍ വില്‍സണ്‍ അസാധാരണ പ്രതിഭയാണ്. അദ്ദേഹം അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കും. എന്നാല്‍ ബെന്‍ വില്‍സണ്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് കാന്‍വാസിലും, ചുവരിലും ഒന്നുമല്ല. ഉപയോഗിച്ച് വലിച്ചെറിയുന്ന ച്യൂയിങ്ഗത്തിലാണ്. കേട്ടിട്ട് അറപ്പുതോന്നുന്നുണ്ടാകുമല്ലേ?
പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടാണ് അദ്ദേഹം ഈ പരിപാടി തുടങ്ങിയത്. ഉപയോഗമില്ലാതെ വലിച്ചെറിയുന്ന ച്യൂയിങ്ഗത്തെ ഇതിലൂടെ പുനരുപയോഗം ചെയ്യുകയാണ് 'ച്യൂയിങ്ഗം മാന്‍ 'എന്ന് അറിയപ്പെടുന്ന വില്‍സണ്‍.
താന്‍ മാലിന്യത്തില്‍നിന്ന് നല്ലതെന്തെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ നാണയത്തോളം വലുപ്പമുള്ള അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും.
ആദ്യം പടികളിലും തറയിലും മറ്റും ഒട്ടിയിരിക്കുന്ന ച്യൂയിങ്ഗം ശേഖരിക്കും. പിന്നീട് ബര്‍ണര്‍ ഉപയോഗിച്ച് അതിനെ ഉരുക്കും. എന്നിട്ട് ബ്രഷും, ചായങ്ങളും ഉപയോഗിച്ച് അതില്‍ മനോഹരമായ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കും. വില്‍സനെ സംബന്ധിച്ചിടത്തോളം ഇതൊരു പുനരുപയോഗ മൂല്യമുള്ള കലാരൂപമാണ്.
വില്‍സണ്‍ ആദ്യം മരത്തിലാണ് കൊത്തുപണികള്‍ ചെയ്തിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം ചൂയിങ്ഗം ഉപയോഗിച്ചുള്ള ചിത്രരചനയിലാണ്.
https://www.facebook.com/Malayalivartha