ഇതിലും അപ്പുറം ചാടിക്കടന്നവനാ ഈ... ഇതൊക്കെ ഒരു തടസ്സമാകുമെന്നു കരുതിയോ...?

കുനൂരില്‍ നിന്നുള്ള ഈ ലോക്ക്ഡൗണ്‍ കാഴ്ച ആരേയും രസിപ്പിക്കും.
ലോക്ഡൗണില്‍ വാഹനങ്ങള്‍ ഒഴിഞ്ഞതോടെ തമിഴ്‌നാട്ടിലെ കുനൂര്‍ ഹില്‍സ്റ്റേഷനിലുള്ള പ്രധാന നിരത്തിലെത്തി ഒരു കാട്ടുപോത്ത്.
നാട്ടിലെത്തി കുറേനേരം കാഴ്ചകള്‍ കണ്ടു ചുറ്റിക്കറങ്ങി നടന്നു. ബോറടിച്ചിട്ടാണോ എന്തോ തിരികെ വനത്തിലേക്കു പോകാമെന്ന് തീരുമാനിച്ചു!
തിരികെ പോകാനെത്തിയപ്പോള്‍ ദാ ഒരു തടസ്സം. മുന്നില്‍ അടച്ചുപൂട്ടിയിട്ടിരിക്കുന്ന ഒരു ഗേറ്റ്.
രണ്ടാമതൊന്ന് ആലോചിക്കാനൊന്നും സമയം മിനക്കെടുത്തിയില്ല..., ഒറ്റച്ചാട്ടത്തിനു ഗേറ്റ് മറികടന്നു യാത്ര തുടര്‍ന്നു.
600 മുതല്‍ 800 കിലോ വരെ ഭാരമുള്ള കാട്ടുപോത്തുകള്‍ക്കു ആറടിപ്പെക്കത്തില്‍വരെ ചാടാന്‍ കഴിയും.
https://www.facebook.com/Malayalivartha