ഇരുമുടിയുമേന്തി സന്നിധാനത്ത് യുവതി; ചാനൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക് പിന്നാലെ സോഷ്യൽമീഡിയ
ഇരുമുടിയുമേന്തി സന്നിധാനത്ത് എത്തിയ സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ മലയാളം സൈബര്‍ലോകത്ത് പ്രചരിക്കുന്നത്. നാല്‍പ്പതിനോട് അടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഈ സ്ത്രീ ആരാണെന്ന് വ്യക്തമല്ല.
എന്നാല്‍, സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ ചിത്രങ്ങള്‍ സഹിതം യുവതി ശബരിമലയില്‍ പ്രവേശിച്ചു എന്നു കോടതി വിധി നടപ്പാക്കപ്പെട്ടുവെന്നുമാണ് പ്രചരണം. പതിനെട്ടാം പടി കയറുന്ന സ്ത്രീയുടെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ എയര്‍ ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാവി ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടികയറുന്ന സ്ത്രീ ആരാണെന്ന കാര്യത്തില്‍ അറിവായിട്ടില്ല.
അതേസമയം പമ്ബയിലെ ക്യാമറകളുടേയും തടയാന്‍ നിന്ന സംഘപരിവാര്‍ സംഘടനകളുടേയും കണ്ണുവെട്ടിച്ച് യുവതി എത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എടുത്തുകളഞ്ഞ പ്രായ പരിധിയിലുള്ള യുവതിയാണ് ഇതെങ്കില്‍, ഒരുപക്ഷെ ശബരിമലയില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയ ശേഷം പ്രഖ്യാപിക്കാമെന്നാകും ഇവര്‍ കരുതുന്നത്. എന്തായാലും യുവതിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളും ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.
അതേസമയം രണ്ട് അഭിപ്രായം ഇക്കാര്യത്തിലുണ്ട്. ഒരു സ്ത്രീയെ കണ്ടുകൊണ്ട് അവരുടെ പ്രായം തീരുമാനിക്കാന്‍ ആകില്ലെന്നാണ് മറുവിഭാഗം ഫേസ്ബുക്കിലൂടെ അഭിപ്രയപ്പെടുന്നത്. 45 വയസ് പ്രായമുള്ള ആന്ധ്രയില്‍ നിന്നുള്ള മാധവിയെ പമ്ബയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് കടത്തി വിട്ടെങ്കിലും കലാപകാരികള്‍ പ്രതിരോധിച്ച് ഇന്ന് തിരിച്ചിറക്കിയിരുന്നു. ചേര്‍ത്തല സ്വദേശിനി ലിബിയെയും പ്രതിഷേധക്കാര്‍ തടയുകയുണ്ടായി.
https://www.facebook.com/Malayalivartha