പരിഭവവുമായി സരിത വീണ്ടും രംഗത്ത്: യുവനടന് എന്നെ മോശമായി ചിത്രീകരിച്ചുവെന്ന് സരിത
സോളാര്‍ വിവാദം തീരുന്നതിന് മുമ്പേ മറ്റൊരു പരിഭവവുമായി സരിത വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സരിത ആരുടെ പേരാണ് പറഞ്ഞിരിക്കുന്നതെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്? വെറെ ആരുമല്ല അവതാരകനും യുവനടനുമായ നീരജ് മാധവിനെതിരെയാണ് ഇപ്പോള്‍ സരിത രംഗത്തെത്തിയിരിക്കുന്നത്. നീരജ് മാധവന് ടെലിവിഷന്‍ പരിപാടിയില്‍ തന്നെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയുമായാണ് സരിത മുന്നോട്ട് വന്നിരിക്കുന്നത്. ടമാര്‍ പഠാര്‍ എന്ന പേരിലാണ് നീരജ് മാധവന് എന്നെ പരിഹസിച്ചുവെന്നാണ് സരിത പറയുന്നത്.
ടമാര്‍ പഠാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം കുഞ്ഞുകുട്ടികള്‍ക്ക് പോലും അറിയാമെന്നും സരിത പറയുന്നു. ഏത് സാധാരണക്കാരനും മനസിലാകുന്നവാക്കാണല്ലോ ഇതെന്നും സരിത പറഞ്ഞു. സരിതയുടെ ഈ വെളിപ്പെടുത്തല്‍ സത്യമാണോ എന്നത് കണ്ടറിയണം. വാട്സ് ആപ്പിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. ചാനലുകളിലൂടെ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ പൂര്‍ണരൂപത്തില്‍ പുറത്തുവരണം എന്നില്ല. അതിനാലാണ് നവമാധ്യമത്തെ ആശ്രയിച്ചതെന്നും സരിത പറയുന്നു. ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ സങ്കടകരമാണെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha