പുറത്തേക്കെത്തിയ ജസ്ലയെ കാത്തിരുന്നത് ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍; ദിയ സനയും രഹ്ന ഫാത്തിമയും ഉൾപ്പെടെ ഒരുക്കിയ വമ്പൻ സ്വീകരണത്തിൽ സർപ്രൈസായി ജസ്ല
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്ബോസ് ഷോ അൻപത് ദിവസങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഷോയില്‍ നിന്നും രണ്ടു പേര് കൂടി പുറത്തായത്. ആര് ജെ സൂരജും ജസ്ലയുമായിരുന്നു ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. രജിത് കുമാറുമായി വ്യക്തിപരമായും ആശയപരമായും വ്യത്യാസങ്ങളുള്ള ജസ്ല പോരാന്‍ നേരത്തും രജിത്തിനോട് മിണ്ടിയിരുന്നില്ല. ഇപ്പോഴിതാ പുറത്തേക്കെത്തിയ ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നായിരുന്നു ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയത്. ഗ്രൂപ്പംഗവും മുന്‍ ബി് ബോസ് മത്സരാര്‍ത്ഥിയുമായ ദിയ സന, രഹ്ന ഫാത്തിമയടക്കമുള്ളവര്‍ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയായിരുന്നു ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയത്.
https://www.facebook.com/Malayalivartha