Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...


കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

കൊവിഡ് 19 മഹാമാരിക്കാലത്ത് ജീവൻരക്ഷാ ഉപകരണമായി മാറിക്കഴിഞ്ഞ മാസ്ക്കിന് അവകാശപ്പെടാനു ള്ളത് നൂറ്റാണ്ടിനു മുൻപത്തെ ചരിത്രം ...N95 മാസ്കിന്റെ കഥ ഇങ്ങനെ...

29 APRIL 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊറോണാക്കാലത്തിന്റെ മുഖമുദ്ര മാസ്കാണ്. കൊവിഡ് 19 -നെതിരായ ഒരു പോരാട്ടത്തിൽ പ്രധാനപങ്കും മാസ്ക്കിനു തന്നെ ..സാമാന്യമായി 'മാസ്ക്' എന്ന പേരിലേക്ക് ഒതുക്കിയ ഇതിന്റെ മുഴുവൻ പേര് 'N95 റെസ്പിറേറ്റർ'... എന്നാണ് ...മുഖത്ത് ഇറുക്കി ഉറപ്പിച്ചാൽ ശ്വാസവായുവിലൂടെ ശരീരത്തിലേക്ക് വന്നുകേറാൻ സാധ്യതയുള്ള രോഗാണുക്കളിൽ 95 ശതമാനത്തെയും പ്രതിരോധിക്കും എന്നതിനാൽ ആണ് ഈ മുഖാവരണത്തിന് 'N95 എന്നപേര് നൽകിയത് ..

കൊവിഡ് 19 മഹാമാരിക്കാലത്ത് ജീവൻരക്ഷാ ഉപകരണമായി മാറിക്കഴിഞ്ഞ മാസ്ക്കിന് അവകാശപ്പെടാനു ള്ളത് നൂറ്റാണ്ടിനു മുൻപത്തെ ചരിത്രമാണ് .. വായുവിലൂടെ പാറിനടന്നു രോഗം പരത്തുന്ന വൈറസുകളെയും ബാക്ടീരിയങ്ങളെയും കുറിച്ചുള്ള അറിവുകൾക്കും മുൻപ് 1720 -ലെ ബുബോണിക് പ്ളേഗ് കാലത്തെ ചില റിയലിസ്റ്റിക് ചിത്രമെഴുത്തുകളിൽ കുഴിവെട്ടുകാരുടെയും ശവമെടുപ്പുകരുടെയും മുഖങ്ങളിൽ ഇന്നത്തെ മാസ്ക്കിന്റെ ആദ്യരൂപം ഉണ്ടായിരുന്നു .എലികളോട് സംസർഗമുണ്ടായിരുന്ന ചെള്ളുകൾ വഴിയാണ് പ്ളേഗ് പരന്നിരുന്നത് എന്ന ധാരണ ഉണ്ടായിരുന്നതിനാൽ അന്ന് മാസ്‌ക്ക് ഉപയോഗിച്ചിരുന്നത് രോഗപ്രതിരോധത്തിനു വേണ്ടിയായിരുന്നില്ലെന്നു വ്യക്തം

മെഡിക്കൽ മാസ്ക് ഹിസ്റ്ററിയിൽ അഗ്രഗണ്യനായ പ്രൊഫ. ലിന്റെറിസ് പറയുന്നത് പ്ളേഗ് പോലുള്ള മഹാമാരികൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന് പോലും അന്ന് അറിയില്ലായിരുന്നു ..മണ്ണിൽ നിന്നുയർന്നു വന്ന് വായുവിൽ പടർന്നു നിൽക്കുന്നതാണ് ആ മാരകവ്യാധിയുടെ കാരണമായ അണുക്കൾ എന്നായിരുന്നു അന്ന് വിശ്വസിച്ചിരുന്നത് ..ആ അദൃശ്യമായ രോഗത്തോടുള്ള പൊതുവായ പ്രതിരോധം മാത്രമായിരുന്നു ഈ മുഖം മറയ്ക്കൽ. അവർ ആ സങ്കല്പത്തെ തിയറി ഓർ മയാസ്മാ' എന്ന് വിളിച്ചു...

പക്ഷികളുടെ മുഖത്തിനോട് സമാനമായ ആകൃതിയുള്ള മാസ്‌ക്കുകളാണ് അന്ന് ഉപയോഗിച്ചിരുന്നത് ..മണമാണ് പ്രശ്നമെന്ന ധാരണയിൽ മാസ്ക്കിലുള്ള കൊക്കുപോലെ കൂർത്ത അറ്റത്ത് അവർ സുഗന്ധദ്രവ്യങ്ങൾ നിറച്ച് സുഗന്ധ വായു ശ്വസിച്ചുപോന്നു. അത് രോഗം അകറ്റുമെന്നായിരുന്നു അന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നത്

150 വർഷങ്ങൾക്ക് അപ്പുറം 1870 -ലാണ് ശാസ്ത്രജ്ഞർ 'ബാക്ടീരിയ' കണ്ടെത്തുന്നത്. അതോടെ മയാസ്മാ തിയറി കാലഹരണപ്പെട്ടു . പിന്നീട് നിർമിക്കപ്പെട്ട മാസ്കുകൾക്കൊന്നും പക്ഷിക്കൊക്കുകൾ ഉണ്ടായിരുന്നില്ല ...

പിന്നെയും കുറെ വർഷങ്ങൾക്ക് ശേഷം 1897 അടുപ്പിച്ചാണ് ഡോക്ടര്‍മാര്‍ ആദ്യമായി സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിച്ചു തുടങ്ങിയത്. സാധാരണ കൈലേസുകള്‍ മുഖത്തിന് കുറുകെ വലിച്ചു കെട്ടുന്നതിനേക്കാള്‍ ശാസ്ത്രീയതയൊന്നും ഈ മാസ്‌ക്കുകൾക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല ..വായുവിലൂടെ പകരുന്ന അണുക്കളെ തടയാന്‍ കഴിവില്ലാത്ത അത്തരം മാസ്‌കുകള്‍ സര്‍ജന്‍മാര്‍ ചുമയ്ക്കുമ്പോള്‍ വായില്‍ നിന്ന് ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഉള്ളതൊന്നും പുറത്തേക്ക് തെറിക്കാതിരിക്കുന്നതിനായിരുന്നു ഉപയോഗിച്ചത്..

ഇപ്പോൾ മാസ്‌ക്കുകൾക്കൊപ്പം 'റെസ്പിറേറ്റർ' എന്ന സുരക്ഷാ ഉപകരണവും ഉപയോഗത്തിവന്നു കഴിഞ്ഞു. എങ്കിലും സാധാരണ സർജിക്കൽ മാസ്ക്കും റെസ്പിറേറ്ററും തമ്മിലുള്ള വ്യത്യാസമറിയുന്നവർ ഇന്നും ചുരുക്കമാണ്

റെസ്പിറേറ്ററിന്റെ ധര്‍മ്മം ഒരിക്കലും ഒരു സര്‍ജിക്കല്‍ മാസ്‌കിന് ചെയ്യാനാകില്ല. മാത്രമല്ല മാസ്‌ക് മുഖത്ത് വളരെ അയഞ്ഞാണ് ഇരിക്കുക. അണുക്കള്‍ക്ക് മുഖത്തിനും മാസ്‌കിനും ഇടയിലെ വിടവിലൂടെ അകത്തേക്ക് കയറാന്‍ സാധിക്കും. എന്നാല്‍ റെസ്പിറേറ്ററുകളില്‍ കൃത്യമായ ഒരു എയര്‍ടൈറ്റ് സീല്‍ ഉണ്ടായിരിക്കും. അതിനാല്‍ അവയുടെ ഫില്‍റ്ററിംഗും കണിശമായിരിക്കും.

1910 ൽ ചൈനയുടെ വടക്കുകിടക്കുന്ന മഞ്ചൂരിയയിൽ പ്ളേഗ് പടർന്നു പിടിച്ചപ്പോൾ ഇതിനു മരുന്ന് കണ്ടെത്തുന്ന ദുഷ്കര ദൗത്യം ചൈന ഏൽപ്പിച്ചത് പെനാങിൽ ജനിച്ച് കേംബ്രിഡ്ജിൽ വൈദ്യശാസ്ത്രം പഠിച്ചിറങ്ങിയ ഡോ. ലിയൻ തെ വു എന്ന വിദഗ്ധനെ ആയിരുന്നു...

ഡോ.വു പ്‌ളേഗ് ബാധിതരുടെ മൃതദേഹങ്ങളുടെ ഓട്ടോപ്‌സി നടത്തിയപ്പോള്‍ ആ രോഗം പരക്കുന്നത് ചെള്ളുകളിലൂടെയല്ല, വായുവിലെ സൂക്ഷ്മാണുക്കള്‍ വഴിയാണെന്ന് കണ്ടെത്തി. യൂറോപ്പില്‍ പ്രചാരത്തിലിരുന്ന സര്‍ജിക്കല്‍ മാസ്‌ക്കുകളിൽ പഞ്ഞിയുടെയും കോട്ടണിന്റെയും ഓരോ പാളി കൂടി കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരണങ്ങള്‍ വരുത്തി ആ മാസ്‌കിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചു. അങ്ങനെ വര്‍ദ്ധിതമായ പ്രതിരോധശേഷിയുണ്ടായിരുന്ന ഈ ഭാരം കൂടിയ മാസ്‌കുകള്‍ മുഖത്ത് വരിഞ്ഞു കെട്ടാന്‍ ഡോ. വു ഉപദേശിച്ചു..

തുടക്കത്തിൽ പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും താമസിയാതെ ആ മാസ്കുകൾ ഡോക്ടർമാരും നേഴ്സുമാരും മാത്രമല്ല, പട്ടാളക്കാരും, സാധാരണക്കാരും വരെ ധരിക്കാൻ തുടങ്ങി ..പ്ളേഗിൽ നിന്ന് അത് അവരെ രക്ഷിച്ചു നിർത്തി. മഹാമാരിയെ സധൈര്യം മുഖത്തോടുമുഖം നേരിട്ട് ജയിക്കാൻ ശ്രമിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതീകമായി ഡോ. വു നിർമിച്ച മാസ്കുകൾ മാറുകയായിരുന്നു

1918 -ൽ സ്പാനിഷ് ഫ്ലൂ എന്ന ഭീതിദമായ മഹാമാരി കോടിക്കണക്കിനു പേരുടെ ജീവനെടുത്തുകൊണ്ട് ഈ ലോകത്തിലൂടെ തേരോട്ടം നടത്തിയപ്പോഴും പ്രതിരോധ കവചവുമായി നിന്നത് ഡോ. വുവിന്റെ മാസ്കുകൾ തന്നെ ആയിരുന്നു

ഈ മാസ്കുകളുടെ പിന്തുടർച്ചയാണ് N95 മാസ്കുകൾ...ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ നടക്കുമ്പോൾ ശാസ്ത്രജ്ഞര്‍ എയര്‍ ഫില്‍റ്ററിംഗ് ഗ്യാസ് മാസ്‌കുകള്‍ കണ്ടുപിടിച്ചു ... തല മൊത്തമായി മൂടിക്കൊണ്ടാണ് ഇവ ധരിച്ചിരുന്നത്. . താമസിയാതെ ഫൈബര്‍ ഗ്ലാസ് ഫില്‍റ്ററുകള്‍ ചേര്‍ത്തുണ്ടാക്കിയ മാസ്‌കുകള്‍ ഖനികളില്‍ ജോലി ചെയ്യുന്നവർ ഉപയോഗിക്കാൻ തുടങ്ങി ..ഈ റെസ്പിറേറ്റര്‍സ് എല്ലാം നല്ല വലിപ്പമുള്ളവയും കഴുകി ഉപയോഗിക്കാവുന്നവയും ആയിരുന്നു.

1970 -കളിൽ ത്രീഎം എന്ന കമ്പനി ആദ്യ റീ യൂസബിള്‍ എന്‍ 95 റെസ്പിറേറ്ററുകള്‍ക്ക് പേറ്റന്റ് എടുത്തു .. ഫൈബര്‍ ഗ്ലാസ് ഫില്‍റ്ററുകള്‍ക്ക് പകരം പോളിമര്‍ ഉരുക്കിയെടുത്ത് അതിനെ എയര്‍ ബ്ലാസ്റ്റ് ചെയ്ത് അടരുകളാക്കി എടുത്തുള്ള ഒരു സവിശേഷ ടെക്നോളജിയാണ് അവര്‍ വികസിപ്പിച്ചെടുത്തത്. ആസ്ബറ്റോസില്‍ അടങ്ങിയ സിലിക്കയും വൈറസും ബാക്ടീരിയയും ഈ പോളിമര്‍ അടരുകള്‍ക്കിടയിലൂടെ കടന്നു പോകില്ല. ഈ സവിശേഷ ഫൈബര്‍ ഡിസൈനിന് പുറമെ ചെറിയൊരു ഇലക്ട്രോ സ്റ്റാറ്റിക് ചാര്‍ജ്ജ് കൂടി ചേര്‍ത്തു. ആ ചാര്‍ജ് ഇതുവഴി വന്നിരുന്ന സൂക്ഷ്മാണുക്കളെ ഫൈബറുകളിലേയ്ക്ക് വലിച്ചടുപ്പിച്ചു.

1990 ൽ എച്ച്ഐവിയുടെ ആഗമനത്തോട്‌ കൂടി മരുന്നിനോട് പ്രതികരിക്കാത്ത ഇനം ക്ഷയരോഗം ഉള്ളവരുടെഎണ്ണം കൂടിയത്തോടെ ഈ മാസ്‌ക്കുകൾ ഉപയോഗിക്കാൻ തുടങ്ങി

ഇന്ന് കൊറോണാ വൈറസിനോടുള്ള പോരാട്ടത്തിലും മനുഷ്യന് ഏറ്റവും വലിയ പിൻബലമാകുന്നത് ഇതേ N95 സംരക്ഷണ കവചങ്ങളാണ് . എങ്കിലും സാധാരണക്കാർ N95 മാസ്ക് വാങ്ങി ഉപയോഗിക്കരുത് എന്നാണ് നിർദ്ദേശം..സാധാരണ ഗതിയിൽ 6 മണിക്കൂറിൽ കൂടുതൽ N95 മാസ്ക് ഉപയോഗിക്കരുത്

കോവിഡ് 19 രോഗിയിൽ നിന്നും കണികകളും മറ്റു സ്രവങ്ങളും ശരീരത്തിൽ പതിക്കാൻ സാധ്യതയുള്ള തരം പരിശോധന അഥവാ ചികിത്സ നടത്തുന്നവർ, കോവിഡ്19 രോഗികളുടെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ,നഴ്‌സിങ് ജീവനക്കാർ, ക്ളീനിംഗ് ജീവനക്കാർ.

ഒപി യിലെ ട്രയെജിലും പരിശോധന മുറിയിലും സ്ക്രീനിങ്ങിലും ലാബിലും രജിസ്ട്രേഷനിലുമുള്ള ആരോഗ്യ പ്രവർത്തകർ.

ഐസൊലേഷനിൽ ഉള്ള രോഗി.

അത്യാഹിത വിഭാഗത്തിലെ എല്ലാ തരം ജീവനക്കാരും.

ആംബുലൻസിൽ കോവിഡ് രോഗികളോടൊപ്പം യാത്ര ചെയ്യുന്നവർ.

മോർച്ചറി ജീവനക്കാർ.

രോഗിയുടെ ബെഡ്ഷീറ്റും വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നവർ.

അണുനശീകരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ.

ഫീൽഡിൽ കോവിഡ് 19 ഉണ്ടാകാൻ സാധ്യത ഉള്ള രോഗിയെ പരിശോധിക്കേണ്ടിവരുന്ന ഡോക്ടർ.എന്നിവർ മാത്രമേ ഈ മാസ്ക്ക് ഉപയോഗിക്കേണ്ടതുള്ളൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (3 minutes ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (34 minutes ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (42 minutes ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (51 minutes ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (1 hour ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (1 hour ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (4 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (4 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (4 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (4 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (4 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (4 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (5 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (5 hours ago)

Malayali Vartha Recommends