ലോക്ക് ഡൗണ്‍ കാലം വൃഥാവാക്കാതെ പ്രവര്‍ത്തിച്ച എം എല്‍ എ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത് 10 ലക്ഷം!
ലോക്ഡൗണ്‍ കാലത്ത് മുന്‍ഗണന, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു തന്നെയാകട്ടെ എന്നു തീരുമാനിക്കുകയായിരുന്നു തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍.
മണ്ഡലത്തിലെ എല്ലാവരും ഇക്കാര്യത്തില്‍ അത്യുത്സാഹത്തോടെ സഹകരിച്ചു. പരിചയക്കാരെയെല്ലാം ഇതിനായി പ്രോത്സാഹിപ്പിച്ചു. ഇത്തരത്തില്‍ ചെറുതും വലുതുമായ സംഭാവനകള്‍ സ്വീകരിച്ച് 10 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ സാധിച്ചത് ലോക്ഡൗണ്‍ കാലത്തെ നിറമുള്ള ഓര്‍മ്മയാണ്.
ഇപ്പോള്‍ വീട്ടില്‍ എം എല്‍ എ-യോടൊപ്പം, എല്‍എല്‍ബി പഠനത്തിനിടെ വീട്ടിലെത്തിയ ഭാര്യ ലക്ഷ്മിക്കുട്ടിയും മകന് സിദ്ധാര്‍ഥും മാത്രമാണ്് ഉള്ളത്. മകള്‍ അനിന്ദിത തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് അവിടെ തന്നെ ഡ്യൂട്ടി നോക്കുകയാണ്. കയ്യൂരിലെ വീട്ടില്‍ കഴിയുന്ന സമയത്ത് പ്രധാനമായും സമയം ചെലവഴിക്കുന്നത് വായനയ്ക്ക് വേണ്ടിയാണ്.
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 8 പഞ്ചായത്തുകളിലെയും ഒരു നഗരസഭയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഇതിനിടെ സമയം കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റും പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമമായിരുന്നു ആദ്യഘട്ടത്തില്‍ നടത്തിയിരുന്നത്. അത് വിജയം കാണുകയും ചെയ്തു.
ആശുപത്രികളില്‍ ഡയാലിസിസ് ഉപകരണങ്ങളും മറ്റും എത്തിക്കാന്‍ കഴിഞ്ഞു. അതിര്‍ത്തി അടച്ചിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലത്ത് മണ്ഡലത്തിലെ വികസന പ്രവൃത്തികളെല്ലാം പാതിവഴിയില്‍ നില്‍ക്കുകയാണ്. ലോക്ഡൗണ്‍ കഴിയുന്നതോടെ എല്ലാ പ്രവൃത്തികളും തുടങ്ങും.
https://www.facebook.com/Malayalivartha