നാരായണിയമ്മയ്ക്ക് താങ്ങും തണലുമാകുന്നത് മജ്‌ലിസുല്‍ ഹിദായയിലെ അന്തേവാസിയായ റിന്‍ഷിദ് എന്ന ഏഴാം ക്ലാസുകാരന്‍!

മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ നിന്നുള്ള ഈ സ്‌നേഹകഥ ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കും. നാരായണിയമ്മ കരുളായിയില്‍നിന്നു തുവ്വൂരിലെത്തിയത് 20 വര്‍ഷം മുന്‍പാണ്. പതിനാറാം വയസ്സില്‍ ആയിരുന്നു വിവാഹം. പിന്നീട് ഭര്‍ത്താവ് ഉപേക്ഷിച്ചു. ഏകമകള്‍ മരിച്ചു.
പിന്നീട് വീട്ടുവേല ചെയ്തായിരുന്നു ഉപജീവനം. അങ്ങനെ സമ്പാദിച്ച പണം ഉപയോഗിച്ച് 5 സെന്റ് സ്ഥലം വാങ്ങി. 2008-ല്‍ പഞ്ചായത്ത് വീടു നിര്‍മിച്ചു കൊടുത്തു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ശരീരത്തിന്റെ വലതു ഭാഗം തളര്‍ന്നുപോയി.
നാരായണിയമ്മ വീട്ടുജോലിക്കു പോകുന്നയിടത്തു വച്ചു പരിചയപ്പെട്ട ഫാത്തിമയും മൂത്ത സഹോദരന്‍ റിജില്‍ ഷാനും നാരായണിയമ്മയ്ക്കു തുണയായെത്തി.
ഫാത്തിയുടെ മകനാണ് റിന്‍ഷിദ് എന്ന ഏഴാംക്ലാസ്സുകാരന്‍. ലോക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ അടച്ചതോടെ റിന്‍ഷിദ് കൂടുതല്‍ സമയം നാരായണിയമ്മയ്ക്കു കൂട്ടായി. ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടില്‍ നിന്നു ഭക്ഷണം കൊണ്ടുവന്ന്, വിളമ്പിക്കൊടുത്ത്, മറ്റു സഹായങ്ങളും നിര്‍വഹിച്ച്, കരുതലോടെ...ഒറ്റയ്ക്കു താമസിക്കുന്ന ആ 74-വയസ്സുകാരിക്ക് 3 മാസമായി താങ്ങും തണലുമാണ് റിന്‍ഷിദ്.
പിതാവിന്റെ സംരക്ഷണയില്ലാതെ വളരുന്ന റിന്‍ഷിദ് ഭവനംപറമ്പിലെ മജ്‌ലിസുല്‍ ഹിദായയിലെ അന്തേവാസിയാണ്. വെള്ളിയഞ്ചേരി എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയായ റിന്‍ഷിദിന് ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ല.
https://www.facebook.com/Malayalivartha
























