അമ്മയ്ക്കായ് കണ്ണീര്‍ പൊഴിച്ച മകളുടെ വേദന കേരളത്തിനു മനസ്സിലായി: 18 മണിക്കൂറില്‍ ലഭിച്ചത് 50 ലക്ഷത്തിലധികം രൂപ!

തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞു. അമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ കരയുന്ന മകളുടെ ആ വിഡിയോ സന്ദേശം കണ്ടതോടെ കണ്ണൂര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു.
അച്ഛന്‍ മരിച്ച വര്‍ഷയുടെ, കരള്‍ രോഗം ബാധിച്ച അമ്മ രാധയ്ക്ക് 3 ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍ പറഞ്ഞതോടെയാണ് മകള്‍ പ്രതിസന്ധിയിലായത്.
ആദ്യഘട്ട ശസ്ത്രക്രിയയ്ക്കായി 19 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടതുണ്ടായിരുന്നു. 10,000 രൂപയുമായി ചികിത്സയ്ക്ക് എത്തിയതാണെന്നും പലരും സഹായിച്ച് ലക്ഷം രൂപ ഇതുവരെ ചെലവഴിച്ചെന്നും വര്‍ഷ പറഞ്ഞു. 18 മണിക്കൂറിനുള്ളില്‍ 50 ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ ലഭ്യമായതായി ഫിറോസ് കുന്നുംപറമ്പില്‍ വിഡിയോ പോസ്റ്റ് ചെയ്തു.
സന്ധ്യയോടെ ചികിത്സയ്ക്കുള്ള പണം ലഭ്യമായെന്നാണ് വര്‍ഷയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്.സാമൂഹിക പ്രവര്‍ത്തകനായ സാജന്‍ കേച്ചേരിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മാതമംഗലം ചരല്‍പ്പള്ള സ്വദേശിയാണ് പരിയാരം ചുടലയിലെ ഐസ്‌ക്രീം കമ്പനിയില്‍ ജോലി ചെയ്യുന്ന രാധ.
https://www.facebook.com/Malayalivartha























