ഗൂഡല്ലൂരില്‍ കുരുന്നുകളുടെ ഓണ്‍ലൈന്‍ പഠനം, കുന്നിന് മുകളില്‍... കാട്ടാനയെ ഭയന്ന്...!
ഗൂഡല്ലൂരിലെ ഓവാലി പഞ്ചായത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു. നെറ്റ്വര്‍ക്ക് ലഭിക്കുന്നതിനായി വിദ്യാര്‍ഥികള്‍ കാട്ടാന ശല്യം രൂക്ഷമായ വനാതിര്‍ത്തിയോട് ചേര്‍ന്ന കുന്നിന് പുറങ്ങളില്‍ താല്‍ക്കാലിക ഷെഡ് നിര്‍മിച്ചാണ് പഠനം നടത്തുന്നത്.
പഞ്ചായത്തില്‍ ബിഎസ്സ്എന്‍എല്‍ 2ജി, 3ജി സേവനങ്ങള്‍ മാത്രമാണുള്ളത്. മറ്റു ടെലികോം കമ്പനികള്‍ക്ക് ഇവിടേക്ക് അനുമതിയില്ല. ബിഎസ്എന്‍എല്‍ ടവര്‍ ജനറേറ്റര്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിപ്പിക്കുന്നത്. ഡീസല്‍ തീരുമ്പോള്‍ ടവറിന്റെ പ്രവര്‍ത്തനവും നിലയ്ക്കും.
വനാതിര്‍ത്തിയിലെ കുന്നിന് മുകളില്‍ മാത്രമാണ് സിഗ്നല്‍ ലഭിക്കുക. മുതിര്‍ന്ന ആണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്.
ജനറേറ്ററില്‍ ഡീസല്‍ തീരുമ്പോള്‍ ഫോണ്‍ പോലും പ്രവര്‍ത്തിക്കില്ല. പലതവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. പട്ടയമില്ലാത്ത ജന്മം ഭൂമിയാണ് പഞ്ചായത്തിലുള്ളത്. ഈ കാരണത്തിനാലാണ് ഓവാലിയിലേക്കു മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാത്തത്.
ഒട്ടേറെ സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 40,000 ജനസംഖ്യയുള്ള പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്കാന് പോലും നടപടി സ്വീകരിക്കുന്നില്ല. വിദ്യാര്‍ഥികളുടെ ദുരിതത്തിനെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha