Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സ്വർണത്തിൽ കുളിച്ച് നാടിനെ അമ്പരപ്പിച്ച ആ വിവാഹം! അഞ്ച് കിലോ തനി തങ്കവുമായി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയപ്പോൾ കാഴ്ച്ചകാരുടെ കണ്ണ് മഞ്ഞളിച്ചു... പിടിക്കപ്പെട്ടിലായിരുന്നെങ്കിൽ സരിത്തുമായി വിവാഹം നടത്താൻ കുറിച്ചിരുന്നു... പിന്നിൽ സ്വപ്നയുടെ ലക്‌ഷ്യം ആ ഒരൊറ്റ കാര്യം മാത്രം

07 AUGUST 2020 08:53 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന്റെ ചടങ്ങുകളിൽ സ്വപ്ന അഞ്ച് കിലോ സ്വർണാഭാരണങ്ങൾ ധരിച്ചിട്ടുണ്ടെന്നായിരുന്നെന്ന് അഭിഭാഷകന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയുടെ കൈവശമുള്ള സ്വർണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. അതേസമയം സ്വപ്നയുടെ ജാമ്യഹര്‍ജിയെ മുഖ്യമന്ത്രിയുടെ ഓഫീസും ​യുഎഇ കോണ്‍സുലേറ്റുമായുള്ള അസാധാരണ ബന്ധവും ചൂണ്ടിക്കാട്ടി എന്‍ഐഎ എതിര്‍ത്തു.

കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസിൽ അസിസ്റ്റന്റ്‌ സോളിസിറ്റർ ജനറൽ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ദേശവിരുദ്ധ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാന്‍ എന്‍ഐഎ യ്ക്ക് കഴിഞ്ഞില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന തന്റെ ഉന്നത തല ബന്ധം ഉപയോഗിച്ചെന്നും ശിവശങ്കറെ ബന്ധപ്പെട്ടതായും എന്‍ഐഎ കോടതിയെ അറിയിച്ചു. തിരുവനന്തപുരം സ്വർണക്കടത്തിന് ആഫ്രിക്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.

യു.എ.ഇയിലേക്ക് സ്വർണം എത്തിക്കുന്നത് ആഫ്രിക്കയിലെ ലഹരി മാഫിയയാണെന്ന് സംശയമുണ്ടെന്നും കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും റമീസ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം ആഫ്രിക്കൻ ലഹരി മാഫിയയുടെ ബന്ധത്തിലേക്ക് സംശയക്കുന്ന സാഹചര്യം ആണെന്നും പറഞ്ഞു. കള്ളക്കടത്തിനെപ്പറ്റി സ്വപ്‌നയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു എന്നും കേസിലെ പ്രതികളായ സരിത്തുമായി വിവാഹം കഴിക്കാൻ വരെ ആലോചിച്ചിരുന്നതായും എന്‍ഐഎ കോടതിയിൽ പറഞ്ഞു.

തന്റെയും സഹോദരന്റെയും വിവാഹവേളയില്‍ വാങ്ങിയ 120 പവന്‍ സ്വര്‍ണമാണുള്ളത്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്. അതിന്റെ പലിശയുള്‍പ്പെടെയാണ് ഇപ്പോഴത്തെ തുക. കൂടാതെ 2000 ഡോളര്‍ െകെയിലുണ്ട്. 35 വര്‍ഷം തന്റെ മാതാപിതാക്കള്‍ അബുദാബി രാജകുടുംബത്തിലാണു ജോലിചെയ്തത്. കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുമായി വ്യക്തിബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെയാണു ദ്വിഭാഷിയായി കൂട്ടാറുള്ളത്. ഇവരോടൊപ്പം ഷോപ്പിങിനു പോകുമ്പോള്‍ പലതും സമ്മാനമായി നല്‍കിയിട്ടുണ്ട്. അവര്‍ വിളിക്കുമ്പോഴോക്കെ താന്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കി.

അതേസമയം സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വൻസമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻഐഎ പുറത്തു വിട്ടതിന് പിന്നാലെയാണ് അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വർണവും ആയാണ് ഇത്രയും കോടിയുടെ സമ്പാദ്യം കണ്ടെടുത്തത്. എന്നാൽ ഇത്രയേറെ കോടികൾ സമ്പാദ്യമായി ഉണ്ടെങ്കിലും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയിക്കുന്നു. സ്വപ്നയുടെ ബാങ്ക് ഇടപാടുകളൾ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിൻ്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങൾ കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (5 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (13 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (13 hours ago)

Malayali Vartha Recommends