Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

അങ്ങനെ പവനായി ശവമായി; പുട്ടണ്ണന്റെ സ്പുട്‌നിക് 5 ജഗപൊഗ; ഇനി പ്രതീക്ഷ ഇന്ത്യന്‍ വാക്‌സിന്‍; റഷ്യയുടെ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാതിരുന്നതിന് കാരണം ഇതാണ്

15 AUGUST 2020 01:05 PM IST
മലയാളി വാര്‍ത്ത

ലോക ക്രമത്തെ മാറ്റി മറിക്കുന്നതില്‍ റഷ്യയുടെ അത്രേം കഴിവുള്ള രാജ്യങ്ങള്‍ കുറവാണു. സോവിയറ്റ് യൂണിയന് അത്തരത്തിലുള്ള ഒരു മാറ്റം ആയിരിന്നു. നാസി ജര്‍മ്മനിയെ പരാജയപ്പെടുത്തിയതും സമാന സാഹചര്യം തന്നെ. ലോകം വീണ്ടും ഒരു അടിയന്തരാവസ്ഥയില്‍ കൂടി പോകുമ്പോള്‍ റഷ്യ രക്ഷകനാകുമോ ? കര കയറ്റുമോ നമ്മുടെ മലയാളികളുടെ സ്വന്തം പുട്ടണ്ണന്‍ ഈ ലോകത്തെ ഈ നശിച്ച മഹാമാരിയില്‍ നിന്നും?

ലോകത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കോവിഡ് 19 എന്ന ഈ മഹാമാരി. ലോകത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ അടിയന്തരാവസ്ഥകളില്‍ ഏറ്റവും വലുതാണെന്ന് നിസംശയം പറയാം. ലോക രാജ്യങ്ങള്‍ എല്ലാം വാക്‌സിന് വേണ്ടിയുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളില്‍ ഒന്നായ ഇന്ത്യയും ഈ സാഹചര്യത്തില്‍ മുന്നില്‍ തന്നെയുണ്ട്. കോവാക്‌സിന്‍ എന്നാണ് നമ്മള്‍ നമ്മുടെ കോവിഡ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. ഓഗസ്റ്റ് 15 നു വാക്‌സിന്‍ പുറത്തു വരണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ചില്ലറ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുകയും ചെയ്തു. ശാസ്ത്രീയതയുടെ മേല്‍ മോദി കുതിര കയറുന്നു എന്നായിരുന്നു വിമര്‍ശനം

അതിനിടയില്‍ ആണ് എല്ലാവര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്ത മോസ്‌കോയില്‍ നിന്നും പുറത്തു വന്നത്. അതെ വല്യേട്ടന്‍ പുട്ടിന്‍, മലയാളികളുടെ സ്വന്തം പുട്ടണ്ണന്‍, കോവിഡിന് മരുന്ന് കണ്ടു പിടിച്ചിരിക്കുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി മലയാളികളെല്ലാം പുട്ടിന്റെ ഫെയ്‌സ്്ബുക്ക് പേജിലേക്കോടി. റഷ്യയുമായുള്ള ഹൃദയ ബന്ധം വിവരിച്ചും, ആഴ്ചയില്‍ പുട്ടും പഴവും കഴിക്കാറുള്ളത് പറഞ്ഞു, റഷ്യന്‍ ഭാഷയില്‍ നന്ദി പറഞ്ഞും, ഹോ ! ബഹളം തന്നെ ആയിരിന്നു. സ്പുട്‌നിക് 5 എന്നാണ് വാക്‌സിന് പേര് കൊടുത്തിരിക്കുന്നത്. അതെ ആദ്യമായി അവര്‍ ബഹിരാകാശത്തേക്ക് അയച്ച വാഹനത്തിന്റെ പേര് തന്നെ. ഇതിനിടയില്‍ കുറെ വിപ്ലവ സിംഹങ്ങള്‍ ഇന്ത്യയെ തെറി വിളിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്നുണ്ടായിരുന്നു. തിരക്ക് പിടിച്ചു വാക്‌സിനുണ്ടാക്കുന്നത് ശാസ്ത്രീയം അല്ല എന്നും, എത്തിക്‌സിനു നിരക്കുന്നതു അല്ല എന്നും പറഞ്ഞു ഐ.സി.എം.ആറിനെ തെറി വിളിച്ച അതെ ആന്തംസ്.

പക്ഷെ കാര്യങ്ങള്‍ എന്തായാലും കൊറോണ വൈറസ് ആണ് നമ്മുടെ പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ തല്‍ക്കാലം അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ മാറ്റി വെക്കാം എന്ന് വിചാരിക്കുമ്പോള്‍ വരുന്നു അടുത്ത പ്രശ്‌നം. വാക്‌സിന്റെ സുരക്ഷയെ കുറിച്ചും നിര്‍മാണ ഘട്ടത്തില്‍ പാലിക്കേണ്ടിയിരുന്ന ചിട്ടവട്ടങ്ങള്‍ പാലിക്കാതിരുന്നതിനെ പറ്റിയും പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ അത്ര സന്തോഷകരം അല്ല. ലോകത്തു ആദ്യമായി കൊറോണ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യം എന്ന ഖ്യാതി റഷ്യക്കു അവകാശപ്പെടാം. എങ്കിലും ലോക വ്യാപകം ആയി മെഡിക്കല്‍ ആരോഗ്യ രംഗത്തുള്ളവര്‍ തൃപ്തര്‍ അല്ല . വാക്‌സിന്‍ നിര്‍മ്മാണത്തിന് സ്വീകരിക്കേണ്ട സ്വാഭാവിക ഘട്ടങ്ങളുടെ ഉയര്‍ന്ന നിലവാരം വാക്‌സിന് അവകാശ പെടാന്‍ കഴിയില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഇതിനിടയില്‍ റഷ്യയില്‍ നിന്നും തന്നെ വരുന്ന വാര്‍ത്തകള്‍ വാക്‌സിന്റെ വിശ്വാസ യോഗ്യതയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് . മോസ്‌കൊയിലെ ഖമേലിയ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭയിട്ടാണ് വാക്‌സിന്‍ വികസനം നടന്നിരിക്കുന്നത്. എന്നിരുന്നാലും സ്പുട്‌നിക് 5 എന്ന വാക്‌സിനേ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ അടുത്തൊന്നും അവസാനിക്കുന്നമട്ടില്ല. റഷ്യ വാക്‌സിന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നടപടി ക്രമങ്ങള്‍ ലോകത്താകമാനം ഉള്ള ആരോഗ്യ വിദഗ്ധര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കാതെയാണ് വാക്‌സിന്‍ കണ്ടു പിടിച്ചതെന്ന വിമര്‍ശനം പുറത്തു നിന്നും മാത്രമല്ല അകത്തു നിന്നും വന്നു കൊണ്ടിരിക്കുന്നുണ്ട് . കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഡോക്ടര്‍ തന്നെ അതില്‍ നിന്നും രാജി വച്ച് എന്നാണ് ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്ത. മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ നഗ്‌നമായ ലംഘനം ആണ് നടന്നിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചു ഡോക്ടര്‍ അലക്‌സാണ്ടര്‍ ചുചാലിനാണ് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും രാജി വച്ചത്.

പ്രീ ക്ലിനിക്കല്‍ അടക്കം നാലു ഘട്ടങ്ങള്‍ ആണ് വാക്‌സിന്‍ നിര്‍മാണം കടന്നു പോകേണ്ടത് . അതില്‍ ആദ്യത്തേത് മൃഗങ്ങളില്‍ ഉള്ള പരിശോധനയും, രണ്ടാമത്തേത് വളരെ കുറച്ചു മനുഷ്യരിലും, മൂന്നാമത്തേത് നൂറോളം പേരിലും, നാലാമത്തേത് വ്യത്യസ്ത പ്രായ പരിധിയില്‍ പെടുന്ന വ്യത്യസ്ത ക്ലസ്റ്ററുകള്‍ ആയി നടപ്പിലാക്കുന്ന ആയിരത്തോളം ആള്‍ക്കാരിലുള്ള പരീക്ഷണവുമാണ്. ഈ അവസാന സ്‌റ്റേജ് ആണ് ക്ലിനിക്കല്‍ ഘട്ടത്തിലെ മൂന്നാമത്തെ അഥവാ അഡ്വാന്‍സ്ഡ് സ്‌റ്റേജ് എന്ന് അറിയപ്പെടുന്നത്. ഇതില്‍ ക്ലിനിക്കല്‍ സ്‌റ്റേജില്‍ മൂന്നാമത്തെയും നിര്‍ണ്ണായകവുമായ ഘട്ടം നടത്താതെയാണ് റഷ്യയുടെ കോവിഡ് വാക്‌സിന്‍ പുറത്തു വന്നിരിക്കുന്നത് എന്നാണ് നിലവില്‍ ലഭ്യമായ വിവരം.

അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടനാ, റഷ്യയുടെ കോവിഡ് വാക്‌സിനെ ഒരു തരത്തിലും അംഗീകരിച്ചിട്ടില്ല എന്നാണ് റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ലോക വ്യാപകമായി അനവധി വാക്‌സിന്‍ നിര്‍മാണ പദ്ധതികള്‍ നടപ്പിലാകുന്നുണ്ട്. അതില്‍ തന്നെ ഒമ്പതോളം അവസാന സ്‌റ്റേജിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഈ ഒന്‍പതില്‍ ഒന്നു പോലും റഷ്യയുടെ വാക്‌സിന്‍ ഉള്‍പ്പെടുത്താനുള്ള കാരുണ്യം ലോകാരോഗ്യ സംഘടന കാണിച്ചിട്ടില്ല.

അതിനിടെ ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ അതിന്റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണം അടുത്ത മാസം ആദ്യം ആരംഭിക്കും. മുഖ്യ ഗവേഷകയായ ഡോക്ടര്‍ സവിത വര്‍മയുടെ വാക്കുകളില്‍ ട്രിയലില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും ഇത് വരെ തിക്താനുഭവങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല, കോവാക്‌സിന് നിലവില്‍ ന്യൂനതകളില്ലെന്നും സുരക്ഷിതം എന്നും ഈ ഘട്ടത്തില്‍ പറയാവുന്നതാണ്. ഈ മഹാമാരിയില്‍ നിന്നും ആര് നമ്മെ രക്ഷിക്കും എന്ന് മാത്രമേ ചോദ്യയുള്ളു, അത് ഇന്ത്യയാലും, വേറെ ആരായാലും. എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ നമുക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends