Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കത്തിയ രേഖകള്‍ ഇ-ഫയല്‍ ചെയ്തിട്ടില്ല; മന്ത്രിമാര്‍ പറയുന്നത് പോലെ കാര്യം നിസാരമല്ല; എന്‍.ഐ.എക്ക് ഇനി എന്ത് രേഖകള്‍ നല്‍കും? കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ചില പൊടിക്കൈകള്‍

26 AUGUST 2020 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രേഖകള്‍ തീയിട്ടു നശിപ്പിക്കുന്നതും ഇടിവെട്ടി പോകുന്നതും പിണറായി സര്‍ക്കാരിന്റെ കാര്യത്തില്‍ പുതുമയില്ല. മുമ്പ് എന്‍.എ.ഐ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ ചോദിച്ചപ്പോളാണ് ഇടിവെട്ടി ദൃശ്യങ്ങള്‍ അപ്രതിക്ഷമായത്. ഇതിനും വര്‍ഷങ്ങള്‍ മുമ്പ് ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സെക്രട്ടറിയേറ്റില്‍ പരിശോധനക്ക് എത്തുന്നതിന് മുമ്പും ഇതുപോലൊരു തീപിടിത്തമുണ്ടായ്. ഇതെല്ലാം യാദൃച്ഛികമെന്ന് ഇപ്പോഴും വിശ്വാസിക്കുന്നത് പിണറായി ഭക്തര്‍ മാത്രമായിരിക്കും. ഇതെല്ലാം വേറെ കാര്യം. ഇനി പറയാന്‍ പോകുന്നത് ഇന്നലത്തെ തീ പിടിച്ച ഫയലുകളെ കുറിച്ചാണ്. യു.എ.ഇ കോണ്‍സുലേറ്റിന് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ സെക്രട്ടറിയേറ്റിലെ രേഖകളൊന്നും ഇതുവരെ ഇ ഫയലായിട്ടില്ല. നിരവധി തവണ നല്‍കിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പര്‍ ഫയലുകളിലാണ്. ഇത് സൂക്ഷിച്ചിരുന്നത് ഇന്നലെ തീപിടുത്തം നടന്ന ഓഫീസിലാണ്. നിര്‍ണായക രേഖകള്‍ കത്തിനശിച്ചോ ഇല്ലയോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഈ ഫയലുകള്‍ കത്തിനശിച്ചില്ല എന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന ഫയലുകളെല്ലാം സുരക്ഷിതമായി ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ആ ഫയലുകള്‍ സൂക്ഷിച്ചിരുന്ന റാക്ക് ഇരുന്നിടത്തു തന്നെയാണ് തീപിടുത്തമുണ്ടായത്. തീ കുറച്ചുകൂടി ആളിപ്പടര്‍ന്ന് മുഴുവന്‍ സ്ഥലത്തേക്ക് വ്യാപിച്ചിരുന്നെങ്കില്‍ ആ ഫയലുകളും നഷ്ടമാകുമായിരുന്നു. ഫയലുകള്‍ ഇപ്പോള്‍ സുരക്ഷിതമാണെന്ന വിവരം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്. അത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായാലും പ്രശ്‌നമില്ല, ഇ ഫയലിംഗ് സംവിധാനമാണ് നിലവിലുള്ളത് എന്നതായിരുന്നു ഇന്നലെ മുതല്‍ ഉയര്‍ന്നു വന്ന ഒരു പ്രധാന വാദം. തീ പിടുത്തം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയടക്കം ഖണ്ഡിക്കാന്‍ ഈ വാദമാണ് പലരും ഉപയോഗിച്ചത്. എന്നാല്‍, ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ ഫയലുകളുടെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അടക്കം ഊര്‍ജിതമായി അന്വേഷണം നടത്തുമ്പോഴും ഈ രേഖകളൊന്നും ഇ ഫയലായിട്ടില്ല. ഈ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഒരു സെറ്റ് രേഖകള്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്ക് കൈമാറുകയും അവര്‍ അത് കൈപ്പറ്റിയതിന്റെ രസീത് തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരു സുപ്രധാന രേഖയും കത്തിനശിച്ചിട്ടില്ല എന്ന് തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഉടന്‍ തന്നെ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതത കൈവരും. എന്നാല്‍, ഡിപ്ലോമാറ്റിക് ബാദോജുകളുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെ ഇ ഫയലാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഉദ്യോഗസ്ഥ സംഘവും പോലീസും ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. എഡിജിപി മനോജ് എബ്രഹാം സെക്രട്ടറിയേറ്റില്‍ എത്തി. തീപിടിത്തം വന്‍ വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കല്‍ പോലീസില്‍ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പോലീസ് സംഘം സെക്രട്ടറിയേറ്റില്‍ ഇന്നലെയെത്തി പരിശോധന നടത്തിയിരുന്നു. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധന നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (14 minutes ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (19 minutes ago)

ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...  (31 minutes ago)

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണം... സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി..... മുഖ്യമന്ത്രിയും വൈദ്യുതി മന്ത  (40 minutes ago)

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി.... രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്  (48 minutes ago)

ചുട്ടു പോള്ളുന്നു,രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും...കേരളത്തിൽ ഉഷ്ണതരംഗം അഞ്ചുദിവസം.... ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്  (1 hour ago)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (1 hour ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (1 hour ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (1 hour ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (2 hours ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 hours ago)

Malayali Vartha Recommends