Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഇന്ത്യ-ചൈന പ്രശ്‌നത്തില്‍ റഷ്യയുടെ റോള്‍ എന്ത്? അതിര്‍ത്തി വിഷയത്തില്‍ റഷ്യ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്ത് വന്നിട്ടില്ല; ഇന്ത്യയുടെ നല്ല സുഹൃത്തുകള്‍ക്ക് ചൈനയുമായുള്ളതും നല്ല ബന്ധം; റഷ്യയുടെ ലക്ഷ്യം ഇതാണ്

05 SEPTEMBER 2020 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയും റഷ്യയുമായുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നും ഇന്ത്യയുടെ വിശ്വസ്ത സുഹൃത്തായിരുന്നു റഷ്യ. ആണവ ശക്തമായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ നമുക്ക് താങ്ങും തണലുമായത് റഷ്യയുടെ സഹകരണമാണ്. റഷ്യ എന്നും ഇന്ത്യയെ പിന്‍തുണക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ റഷ്യക്ക് ഇപ്പോള്‍ എന്ത് പറ്റിയെന്ന് അറിയില്ല. ചൈനയുമായിയുള്ള അതിര്‍ത്തി തര്‍ക്കത്തിലും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലും ഒരു ചേരി ചേരാ നയമാണ് റഷ്യ സ്വീകരിക്കുന്നത്. ഇതിന് കാരണം അവര്‍ ഇന്ത്യയോട് എന്നപോലെ തന്നെ ചൈനയോടും അടുക്കുന്നുവെന്നുള്ളതാണ്. അതിര്‍ത്തി വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ തീര്‍ക്കേണ്ട കാര്യമാണെന്ന് ജൂണില്‍ത്തന്നെ അവര്‍ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒരു അവസരത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കാത്തിരിക്കുമ്പോളാണ് ഒരു നിലപാടുപോലുമില്ലാതെ റഷ്യ ഇപ്പോഴും തുടരുന്നതെന്നാണ് ശ്രദ്ധേയം.

ജൂണ്‍ 15ന് അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിനുശേഷം ജൂണ്‍ 17ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം 'ചൂടേറിയതായിരുന്നു'വെന്നാണ് വിവരം. ഇതിനുപിന്നാലെ റഷ്യ-ഇന്ത്യ-ചൈന (റിക്) യോഗം ജൂണ്‍ 23ന് കൂടി. ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പങ്കെടുത്തു. ഇതു റഷ്യയുടെ മധ്യസ്ഥതയെത്തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനു പിന്നാലെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി. ബാല വെങ്കടേഷ് വര്‍മ, റഷ്യയുടെ വിദേശകാര്യ ഉപമന്ത്രി ഇഗോര്‍ മോര്‍ഗുലോവുമായി ജൂണ്‍ 17ന് ചര്‍ച്ച നടത്തിയിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ പ്രാദേശിക സുരക്ഷയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. എന്നാല്‍ ഇന്ത്യ ഈ യോഗത്തെക്കുറിച്ചു പ്രസ്താവന നടത്തിയില്ല.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നുണ്ടായിരുന്നു. യുക്രെയ്‌നില്‍നിന്ന് റഷ്യ െ്രെകമിയ അടര്‍ത്തിയെടുത്തതോടെ യുഎസ് റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാല്‍ യുഎസിലെ പ്രസി!ഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. വ്യാപാരത്തര്‍ക്കവും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും യുഎസുമായുള്ള ചൈനയുടെ ബന്ധത്തിലും വിള്ളല്‍ വീഴ്ത്തി. ഈ സാഹചര്യത്തിലാണ് റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപനമാണ് മോസ്‌കോയെയും ബെയ്ജിങ്ങിനെയും അടുപ്പിക്കുന്നതെന്നാണ് ഇന്ത്യയും കരുതുന്നത്. എന്നാല്‍ ചൈനയുമായി കൈ പിടിക്കുമ്പോഴും ഇന്ത്യയെ വേദനിപ്പിക്കാതിരിക്കാന്‍ റഷ്യ ശ്രമിക്കാറുണ്ട്. ചൈനയാകട്ടെ, െ്രെകമിയയെ ഇപ്പോഴും റഷ്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍, എസ്‌സിഒ തുടങ്ങിയവ കുത്തകയാക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന ചൈനീസ് ആരോപണം നില്‍നില്‍ക്കുന്നുണ്ട്. ആണവ വിതരണ സംഘടനയായ എന്‍എസ്ജിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചത് റഷ്യയാണ്. ചൈന അതിനു വിലങ്ങുതടിവച്ചിട്ടേയുള്ളൂ. അതുപോലെ ദക്ഷിണ ചൈനാ കടലിന്‍മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ റഷ്യയും വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല.

കാവ്കാസ്-2020 എന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കില്ലെന്ന് ഓഗസ്റ്റ് 30ന് അറിയിച്ചപ്പോള്‍ കാരണമായി ഇന്ത്യ ഔദ്യോഗികമായി പറഞ്ഞത് കോവിഡ് മൂലമുള്ള പ്രതിസന്ധിയെന്നാണ്. എന്നാല്‍ സൈനികാഭ്യാസത്തില്‍ ചൈന പങ്കെടുക്കുന്നതുകൊണ്ടാണ് ഇന്ത്യ മാറിനില്‍ക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എസ്‌സിഒയിലെ അംഗങ്ങളാണ് സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, പിന്നെന്തിനാണ് എസ്‌സിഒയില്‍ ചേരാന്‍ ഇന്ത്യ തീരുമാനിച്ചതെന്ന ചോദ്യമാണ് ഉയര്‍ന്നത്.എസ്‌സിഒ മാത്രമല്ല, ബ്രിക്‌സ്, റിക് പോലുള്ള സംഘടനകള്‍ക്ക് എന്തുകൊണ്ട് സാങ്കല്‍പികമായ പ്രാധാന്യം ഇന്ത്യ നല്‍കുന്നുവെന്ന ചോദ്യവും ഉയരുന്നു. യുഎസുമായും ഇന്തോ- പസിഫിക് മേഖലയിലെ മറ്റ് പ്രധാന ശക്തികളുമായും ഇന്ത്യ തന്ത്രപ്രധാനമായ ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ത്തന്നെയാണ് ഇവയ്ക്കും പ്രാധാന്യം നല്‍കിവന്നത്. പാശ്ചാത്യ ശക്തികള്‍ക്കു ബദലായി വളര്‍ത്തിക്കൊണ്ടുവരുന്നവയാണ് ബ്രിക്‌സ്, റിക്‌സ്, എസ്‌സിഒ എന്ന സംഘടനകള്‍. എന്നാല്‍ ഇവയുടെ നിലനില്‍പു തന്നെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതുപോലിരിക്കും.

പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്കു നേരേനടന്ന വധശ്രമത്തോടെ, ആഗോള തലത്തില്‍ റഷ്യയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ ഇടിവുതട്ടിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളെ പിണക്കാതെ മുന്നോട്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. അതുതന്നെയാണ് പരസ്യമായ ഒരു നിലപാടെടുക്കാതെ, ഇരുരാജ്യങ്ങളെയും പിണക്കാതെ മുന്നോട്ടുപോകാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത്. ദോക്‌ലാ വിഷയത്തിലും സമാന നിലപാടാണ് റഷ്യ സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (3 minutes ago)

ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...  (15 minutes ago)

അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണം... സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി..... മുഖ്യമന്ത്രിയും വൈദ്യുതി മന്ത  (24 minutes ago)

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി.... രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്  (32 minutes ago)

ചുട്ടു പോള്ളുന്നു,രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും...കേരളത്തിൽ ഉഷ്ണതരംഗം അഞ്ചുദിവസം.... ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്  (45 minutes ago)

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (45 minutes ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (1 hour ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (1 hour ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (2 hours ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (2 hours ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (2 hours ago)

Malayali Vartha Recommends