Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഇഡി, കസ്റ്റംസ്സ്, എൻ.ഐ.എ... എല്ലാം കൊണ്ട് സ്വാഹാ... ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ഇനിയുമുണ്ടെന്ന് കണ്ടെത്തൽ; കുരുക്കിൻ മേൽ കുരുക്കിട്ട് ഇഡി..ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം... കേസില്‍ ഇടപെടില്ലെന്ന് കോടിയേരി!

27 SEPTEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിന് പിന്നാലെ വമ്പന്മാരുടെ മുഖം മൂടികൾ ദിനംപ്രതി അഴിഞ്ഞു വീഴുകയാണ്. ഇപ്പോഴിതാ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് നാലു ജില്ലകളില്‍ വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന് കണ്ടെത്തലുകളാണ് പുറത്ത് വരുന്നത്.

ബിനീഷിന്റെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം മരവിപ്പിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തേടി രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കത്ത് നല്‍കിയിട്ടുണ്ട്. ലഹരിമരുന്നു കേസില്‍ ലഹരി റാക്കറ്റിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സ്വത്തുവിവരങ്ങള്‍ തേടുന്നത്. സ്വത്തുവിവരങ്ങള്‍ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍, രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാകൂ. കേസില്‍ ഇനിയും ബിനീഷിനെ ചേദ്യം ചെയ്യേണ്ടതുണ്ട്. ബിനീഷിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. അതേ സമയം, ബിനീഷിനെതിരേയുള്ള അന്വേഷണത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സ്വര്‍ണ്ണകടത്ത് കേസിലെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ലൈഫ് മിഷനില്‍ അന്വേഷണത്തിന് സി.ബി.ഐ രംഗത്തിറങ്ങിയത് യു.ഡി.എഫിന് ആത്മവിശ്വാസവും ഇടതുമുന്നണിക്ക് ആശങ്കയുമേറുകയുമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന പ്രചരണത്തിന് യു.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്നതാണ് ഈ തീരുമാനം. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിട്ടുള്ളത്. ലൈഫ് മിഷനിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് ചാടിക്കയറി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിനും കരുത്തുപകരുന്നതാണ് സി.ബി.ഐയുടെ നീക്കം.

ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നീക്കം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും. ലൈഫ് മിഷനില്‍ അന്വേഷണം വരുമ്പോള്‍ തെറ്റുചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുള്‍പ്പെടെ സി.ബി.ഐയുടെ അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ടിവരുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ലൈഫ് മിഷന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.

മന്ത്രി എ.സി. മൊയ്തീന്‍ ഉപാധ്യക്ഷനുമാണ്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയുന്നതിന് മൊഴിയെടുക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും മുഖ്യമന്ത്രിയെ സി.ബി.ഐ വിളിച്ചുവരുത്തുമ്പോള്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ഇതില്‍പരം നല്ലൊരു ആയുധം ലഭിക്കാനുമില്ല. അതുകൊണ്ടുതന്നെ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, സര്‍ക്കാരിന്റെ ഏറ്റവും വലിയ അഭിമാനപദ്ധതിയാണ് ലൈഫ്. അത് പൊതുസമൂഹത്തിലുണ്ടാക്കിയ പ്രതികരണവും ശക്തമാണ്.

അതിനെ ശക്തമായി ആക്രമിക്കാന്‍ ഇതുതന്നെയാണ് അവസരമെന്നാണു പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിന്റെ പിന്നില്‍ രാഷ്ട്രീയ നീക്കമാണെന്നാണ് സി.പി.എം സംശയിക്കുന്നത്. കഴിഞ്ഞദിവസം ശിവശങ്കറെ ചോദ്യം ചെയ്തതോടെ സ്വര്‍ണകടത്ത് കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തിയതാണ്. സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കാതിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍.ഐ.എ എത്തിയിട്ടുള്ളത്.

അത് മനസിലാക്കികൊണ്ടാണ് തൊട്ടടുത്തദിവസം തന്നെ സി.ബി.ഐയെ രംഗത്തിറക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം. ഈ കേസില്‍ സര്‍ക്കാരിനെയോ മുഖ്യമന്ത്രിയോ സി.ബി.ഐക്ക് ഒന്നും ചെയ്യാനാവില്ലെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

എന്നാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സി.ബി.ഐക്ക് കഴിയും. മാത്രമല്ല, എന്‍.ഐ.എക്ക് വിരുദ്ധമായി രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയുമാണ് സി.ബി.ഐ എന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (3 minutes ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (15 minutes ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (26 minutes ago)

സ്വർണവിലയിൽ വർദ്ധനവ്.  (40 minutes ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (57 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (1 hour ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (1 hour ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (1 hour ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (1 hour ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (2 hours ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (2 hours ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (2 hours ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (2 hours ago)

സംഘർഷം രൂക്ഷം  (2 hours ago)

Malayali Vartha Recommends