ഇനി ഡീല്‍ സിനിമാക്കാരോട്... പ്രമുഖ സിനിമാ താരങ്ങള്‍ക്കും സോളാര്‍ ഇടപാടില്‍ പങ്കെന്ന് ഫെനി ബാലകൃഷ്ണന്‍; കൂടുതല്‍ വെളിപ്പെടുത്തല്‍ ഉടന്‍

കേരളത്തെ ഇളക്കി മറിച്ച സരിതയുടെ കത്തില്‍ നിന്നാണ് ആദ്യമായി ഒരു സിനിമാക്കാരന്റെ പേര് പത്രക്കാര്‍ സൂം ചെയ്ത് കണ്ടു പിടിച്ചത്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പേര് കേട്ട് മലയാളികള്‍ ഞെട്ടി. ലാലേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരും മോഹന്‍ലാലിനെ തന്നെ കുറ്റം പറഞ്ഞു. ഇങ്ങേര്‍ക്കിതിന്റെ വല്ല കാര്യമുണ്ടായിരുന്നോ? എന്നാല്‍ ലാല്‍ അതിനൊന്നും മറുപടി പറഞ്ഞില്ല. സരിതയും. അതോടെ എല്ലാം തണുത്തു.
കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന പ്രമുഖ മന്ത്രിമാരുടെ പേരുകള്‍ ഇപ്പം പറയും പിന്നെ പറയും എന്നു പറഞ്ഞ് ഡീല്‍ ഓര്‍ നോ ഡീല്‍ നടത്തി. അതോടെ വന്‍ പണം ഒഴുകുകയും കോടികളുടെ സരിതയുടെ കേസുകള്‍ ഒതുക്കുകയും ചെയ്തു.
രാഷ്ട്രീയക്കാര്‍ പരമാവധി നാറി. ഇനി അവരുടെ മേല്‍ വലിയ തോതിലുള്ള ഡീല്‍ നടക്കില്ല എന്നു വന്നതോടെ സിനിമാക്കാരുമായി ഡീലിന് പുറപ്പെടുകയാണ് സോളാര്‍ സംഘം.
സോളാര്‍ കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും സോളാര്‍ ഇടപാടുകളില്‍ പങ്കുണ്ട്. എല്ലാവരുടെയും പേരുകള്‍ സരിത മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിനോടു പറഞ്ഞിട്ടുണ്ടെന്നും ഫെനി പറഞ്ഞു.
നേരത്തെ വാര്‍ത്താസമ്മേളനത്തിനെ സരിത ഉയര്‍ത്തിക്കാട്ടിയത് അത് യാഥാര്‍ത്ഥത്തില്‍ ഒരു കത്തല്ലെന്നം, മജിസ്‌ട്രേറ്റിന് നല്‍കാന്‍ തയ്യാറാക്കിയ റിപോര്‍ട്ട് ആണെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. സരിത കേസില്‍ പെട്ട് പേരുകള്‍ താന്‍ വെളിപ്പെടുത്തും എന്നാണ് ഇപ്പോള്‍ പറയുന്നത്. സരിത അന്നത്തെ മജിസ്‌ട്രേറ്റ് എന്‍വി രാജുവിനോട് എല്ലാവരുടേയും പേരുകള്‍ പറഞ്ഞിരുന്നുവെന്നും ഫെനി ബാലകൃഷ്ണന്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ചില പേരുകള്‍ പറഞ്ഞു എങ്കിലും അവ തനിക്ക് ഓര്‍മയില്ലെന്നാണ് മജിസ്‌ട്രേറ്റ് പിന്നീട് സോളാര്‍ കമ്മീഷന് മൊഴി നല്‍കിയത്.
നേരത്തെ സരിതയുടെ കത്തില്‍ ജോസ് കെ മാണിയുടെ അടക്കം പേരുകളാണ് പുറത്തുവന്നത്. ഈ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എംപി നല്‍കിയ പരാതിയില്‍ അന്വേഷണം മരവിപ്പിക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണിയുടെ പരാതിയില്‍ ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നെങ്കിലും അന്വേഷണം തുടങ്ങിയത് പോലുമില്ല
സിനിമാക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നുള്ള ഭീഷണിയില്‍ പല സിനിമാ താരങ്ങള്‍ക്കും ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞു. സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പല പരിപാടികളിലൂടെ സരിതയുമായി അടുത്തിടപെട്ടിരുന്നു. ടീം സോളാറിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയായിരുന്നു പോയത്. മമ്മൂട്ടി പ്രതിഫലമായി വാങ്ങിയ തുക തിരിച്ചു നല്‍കിയത് വന്‍ വാര്‍ത്തയായിരുന്നു. ചെക്കായി വാങ്ങിയ പണമാണ് മമ്മൂട്ടി തിരിച്ചു നല്‍കിയതെന്നും ക്യാഷായി ബ്ലാക്കില്‍ വാങ്ങിയ ലക്ഷങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്. എന്തായാലും ഡീല്‍ ചെയ്തില്ലെങ്കില്‍ താരങ്ങള്‍ക്ക് ഇനി നാണക്കേടിന്റെ കാലമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























