Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത

പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് സമിതി ഒരു മന്ത്രിയേയും ശിക്ഷിച്ച ചരിത്രമില്ല, നിയമസഭ ശിക്ഷിച്ചിട്ടുള്ളത് പി.സി. ജോര്‍ജിനെയും രണ്ട് പത്രാധിപന്മാരെയും

03 DECEMBER 2020 06:17 PM IST
മലയാളി വാര്‍ത്ത

കേരള നിയമസഭയുടെ ചരിത്രത്തില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് സമിതി ഒരു മന്ത്രിയേയും ശിക്ഷിച്ചിട്ടില്ല. ഒരു മന്ത്രിക്കുമെതിരേ ഇതിനു മുമ്പ് സമിതിക്കു മുന്നില്‍ പരാതി എത്തിയിട്ടുമില്ല. അവകാശലംഘനത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള അംഗം പി.സി. ജോര്‍ജ് മാത്രം. കഴിഞ്ഞ നിയമസഭയില്‍ ജോര്‍ജ് ശാസിക്കപ്പെട്ടത് കെ.ആര്‍. ഗൗരിയമ്മയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനാണ്.

ഉദ്യോഗസ്ഥര്‍ക്കെതിരേ പലവട്ടം അവകാശലംഘനം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാപ്പുപറഞ്ഞ് രക്ഷപ്പെട്ടിട്ടുണ്ട്. അതിനു പുറമേ സഭയുടെ ശാസന ഏറ്റുവാങ്ങിയിട്ടുള്ളത് രണ്ടു പത്രാധിപന്‍മാരാണ്.

എന്നാല്‍, ലോക്സഭയിലെ പ്രിവിലജസ് കമ്മിറ്റിയുടെ നടപടികള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയെ പുറത്താക്കാനും ശിക്ഷിക്കാനും തീരുമാനിച്ചത് പ്രിവിലജസ് കമ്മിറ്റിയായിരുന്നു.

നിയമസഭയുടെ പ്രിവിലജസ് കമ്മിറ്റി കേരളത്തില്‍ ആദ്യമായി അവകാശലംഘനത്തിന് ശിക്ഷിച്ചത് 'തനിനിറം' പത്രാധിപരായിരുന്ന കലാനിലയം കൃഷ്ണന്‍നായരെയാണ്. ഇന്ത്യ-പാക് യുദ്ധം നടന്ന 1974-75 കാലഘട്ടത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗമായിരുന്നു ശിക്ഷയ്ക്ക് ആധാരം. അന്ന് സ്പീക്കറായിരുന്ന മൊയ്തീന്‍കുട്ടി ഹാജിയെ മോശമായി പരാമര്‍ശിച്ച്, 'സ്പീക്കറുടെ കൂറ് എവിടെ?' എന്ന പേരിലായിരുന്നു മുഖപ്രസംഗം. തുടര്‍ന്ന്, കൃഷ്ണന്‍നായരെ നിയമസഭയില്‍ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചു. അടുത്തദിവസം 'തനിനിറം പത്രാധിപര്‍ നിയമസഭയില്‍' എന്നു വാര്‍ത്ത കൊടുത്തായിരുന്നു കൃഷ്ണന്‍നായരുടെ മറുപടി.

പാലക്കാട് സ്വദേശി പത്രാധിപരായിരുന്ന എം.വി. ചെറുവത്തിനെയും പാലക്കാട് എം.എല്‍.എയായിരുന്ന സി.എം. സുന്ദരത്തെ കൈയേറ്റം ചെയ്തെന്ന പേരില്‍ സഭ ശാസിച്ചിട്ടുണ്ട്. ചെറുവത്തിനെതിരേ സാക്ഷിമൊഴിയില്ലായിരുന്നെങ്കിലും എം.എല്‍.എയുടെ വാദം പരിഗണിച്ച് ശിക്ഷിക്കുകയായിരുന്നു. നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികള്‍ക്ക് എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ല. താക്കീത് നല്‍കാനേ സാധിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (7 minutes ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (13 minutes ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (16 minutes ago)

മൂലമറ്റം കാഞ്ഞാറിൽ തനിച്ച് താമസിച്ചുവന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു...  (25 minutes ago)

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ  (48 minutes ago)

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...  (1 hour ago)

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും  (2 hours ago)

  ഐപിഎൽ പോരാട്ടം.... ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (2 hours ago)

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച  (2 hours ago)

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (2 hours ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (3 hours ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (3 hours ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (4 hours ago)

Malayali Vartha Recommends