Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

'ഡാനി പ്രസവിച്ചു.. അച്ഛനും മകളും സുഖമായിരിക്കുന്നു. അവൻ ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു...' ഡോക്ടർ മനോജ് വെള്ളനാട് കുറിക്കുന്നു

04 DECEMBER 2020 03:13 PM IST
മലയാളി വാര്‍ത്ത

ട്രാൻസ് ജെൻഡർ പുരുഷനായ ഡാനി ഗർഭം ധരിച്ച് വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. ഒരുപാടുപേർ സ്നേഹിക്കാനുണ്ടെങ്കിലും അധിക്ഷേപിക്കുന്നവരും ഉണ്ടായിരുന്നു. ട്രാൻസ്‍ജെൻഡർ കമ്മ്യൂണിറ്റിയെ അധിക്ഷേപിക്കുന്നവർക്ക് ഒരു കുറിപ്പ്.

ഫേസ്ബുക്ക് കുറിയ്പ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഡാനി പ്രസവിച്ചു.. അച്ഛനും മകളും സുഖമായിരിക്കുന്നു.. ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള ഡാനിക്ക് സ്വന്തമായൊരു കുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. അവൻ ഗർഭം ധരിച്ച്, വളരെ സാധാരണമെന്ന പോലെ പ്രസവിച്ചു. മകൾ, ലിയ. പെൺ ശരീരവും ആണിൻ്റെ സ്വത്വവും, അതാണ് ഒരു ട്രാൻസ് മാൻ. ശരീരം കൊണ്ടും ആണാവാൻ തൻ്റെ സ്തനങ്ങൾ ഡാനി റിമൂവ് ചെയ്തിരുന്നു. പക്ഷെ, ഗർഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗർഭിണിയാവാൻ കഴിഞ്ഞത്.

ഡാനി വേക്ഫീൽഡ് ലോകത്തെ ആദ്യത്തെ 'ട്രാൻസ് ഡാഡ്' ഒന്നുമല്ല. പക്ഷെ, തൻ്റെ ഗർഭകാലത്തെ ഓരോ ഘട്ടവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുന്നുണ്ടായിരുന്നു. ഗർഭിണിയാകുന്ന ആദ്യകാലത്തെ മോണിംഗ് സിക്ക്നെസ്, കുഞ്ഞിൻ്റെ അനക്കം, വയർ വലിപ്പം വയ്ക്കുന്നത് ഒക്കെ.
ഗർഭാവസ്ഥ താൻ എത്രത്തോളം എഞ്ചോയ് ചെയ്യുന്നുവെന്ന്, പലതിനെ പറ്റിയും ഓർത്ത് ടെൻഷനടിക്കാറുള്ളത്, വയറ്റിനുള്ളിലെ കുഞ്ഞ് ഡാനിയോടുള്ള സ്നേഹം, കരുതൽ ഒക്കെ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. ലോകത്തെ മറ്റേതൊരു ഗർഭിണിയെയും പോലെ തന്നെയാണ് താനും എന്ന് അയാൾ പറയാതെ പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞ് വരുമ്പോൾ വേണ്ടവയെല്ലാം ഓരോന്നായി നേരത്തെ കൂട്ടി ഒരുക്കി വച്ചു. മുലപ്പാൽ (ആദ്യ പാലായ കൊളോസ്ട്രം ഉൾപ്പെടെ) നേരത്തേ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ചു.
ട്രാൻസ് വ്യക്തിത്വങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്നും, ചിന്തകളും വികാരങ്ങളുമെല്ലാം ഒന്നു തന്നെയാണെന്നും സമൂഹത്തിന് അവരോടുള്ള മനോഭാവമാണ് മാറേണ്ടതെന്നും ലോകത്തോട് വിളിച്ചു പറയാൻ തന്നെയാണ് ഡാനി ഓരോന്നും ഇങ്ങനെ ഷെയർ ചെയ്തു കൊണ്ടിരുന്നത്.

ഒരുപാട് പേർ ഡാനിയെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തു. പക്ഷെ, ഡാനിയുടെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും താഴെ അയാളെയും ട്രാൻസ് കമ്യുണിറ്റിയെയും അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും ദിവസവും പലരും വന്നിരുന്നു. എന്നാൽ അതിനെയൊക്കെ ചിരിച്ചു കൊണ്ടും കൃത്യമായ മറുപടികൾ കൊണ്ടും ഡാനി നേരിട്ടു. ട്രമ്പിൻ്റെ ആൻ്റി ട്രാൻസ് നയങ്ങൾക്കെതിരെ ട്രമ്പ് തോൽക്കുന്ന അവസാന നിമിഷം വരെയും ഡാനി ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു..

എവിടെയെങ്കിലും ട്രാൻസ് വ്യക്തികൾ പ്രഗ്നൻറാവുമ്പോൾ, മറ്റു മനുഷ്യരുടെ പ്രധാന ആധി 'അയ്യോ ആ കുഞ്ഞിനെന്തെങ്കിലും കുഴപ്പമുണ്ടാവുമോ?' എന്നാണ്. ട്രാൻസ് എന്നത് ഒരു 'അബ്നോർമാലിറ്റി' അല്ലാത്തതുകൊണ്ട് തന്നെ അവർ പ്രഗ്നൻ്റായാലും മറ്റുള്ളവർക്കുള്ള അതേ റിസ്കേ അവർക്കുമുള്ളൂ. അവരോ മറ്റു Queer മനുഷ്യരോ വളർത്തുന്ന കുഞ്ഞുങ്ങൾ എങ്ങനെയുള്ളവരായിരിക്കുമെന്ന ആശങ്കയും ധാരാളം കണ്ടിട്ടുണ്ട്. അതിലും യാതൊരു കഴമ്പുമില്ല. പലരും വായിച്ചിട്ടുണ്ടാവും, ഇപ്പോഴത്തെ ഫിൻലൻഡ് പ്രധാനമന്ത്രിയായ, അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ PM ആയ (ഇപ്പോൾ 35വയസ്) സന്നാ മരിനെ വളർത്തിയത് ലെസ്ബിയൻ ദമ്പതികളാണ് എന്നത്.
ഓർക്കേണ്ടത്, ട്രാൻസും മറ്റ് Queer മനുഷ്യരും തീർച്ചയായും വ്യത്യസ്തരാണ്. പക്ഷെ അതൊട്ടും അസാധാരണമല്ലാ. They are as normal as anybody else.
ഈ ചിത്രങ്ങൾ നോക്കൂ, എന്ത് ക്യൂട്ടാല്ലേ ഗർഭവാനായിരുന്ന ഡാനിയെ കാണാനും ഇപ്പോൾ കുഞ്ഞ് ലിയയും. കഴിഞ്ഞ ദിവസം ലിയയെ ചേർത്ത് പിടിച്ച് ഡാനി ഇങ്ങനെ എഴുതി,
''I’ve never been more head over heels in love with something in my entire life. Wilder Lea, you’re everything that is perfect in this world.'' എന്ന്.
ഡാഡി ഡാനിക്കും ക്യൂട് ലിയയ്ക്കും മംഗളാശംസകൾ..
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends