Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നല്ലൊരു തേപ്പ് കിട്ടി, ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല; അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായി! ഞാനിപ്പോഴും ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്... പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ്... എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യ! ആര്യയുടെയും ജാനിന്റെയും പ്രണയ ജീവിതത്തിൽ സംഭവിച്ചതെന്ത്? ആര്യയുടെ തുറന്ന് പറച്ചില്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

26 JANUARY 2021 09:27 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആര്യ ഈ ഷോയിലൂടെയായിരുന്നു തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലും നടത്തിയത്. അതിലൊന്ന് താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് പറഞ്ഞതായിരുന്നു. അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയില്‍ തന്റെ പ്രണയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ. നല്ലൊരു തേപ്പ് കിട്ടി, ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല തുടങ്ങി ആരാധകര്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള വ്യക്തമായ ഉത്തരങ്ങള്‍ ആര്യ പറയുന്നു. ആര്യയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ കണ്ടിരുന്നു. അത് സത്യമാണോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് തേപ്പുപെട്ടിയുടെ ചിത്രം മാത്രമായിരുന്നു ആര്യ പങ്കുവെച്ചത്.

ബോയ്ഫ്രണ്ട് തന്നെ തേച്ചു എന്നാണ് നടി ഉദ്ദേശിച്ചത്. പിന്നാലെ വലിയൊരു തേപ്പ് കിട്ടിയിട്ടുണ്ടെന്നും ആര്യ പറയുന്നു. മറ്റൊരു ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്നും ഉടനെയൊന്നും മിംഗിള്‍ ആവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറയുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് താന്‍ ചിന്തിക്കുന്നേ ഇല്ല. എപ്പോഴാണ് ജാനിനെ പരിചയപ്പെടുത്തുന്നതെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടുത്തിടെ തന്റെ ഹൃദയം തകര്‍ന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കൂടി ആര്യ വെളിപ്പെടുത്തുന്നു.

ഞാനിപ്പോള്‍ ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. പ്രണയത്തിലകപ്പെട്ട് ഞാന്‍ പേടിച്ചിരിക്കുകയാണ്. എവിടെ നിന്നാണോ വേദനിച്ചത് അതിലേക്ക് തന്നെ ഇനിയും പോകാന്‍ വയ്യ. ഞാന്‍ സ്‌നേഹിക്കുന്നത് എന്നെ തന്നെയാണെന്നും ആര്യ സൂചിപ്പിച്ചു. നിങ്ങളൊരു ഭീകര അഹങ്കാരിയാണെന്ന് പറഞ്ഞാല്‍ സത്യമാണോ അതോ നുണയോ എന്നാണ് അടുത്ത ചോദ്യം. ആരോടും ഇതുവരെ പറയാതെ വെച്ചിരുന്ന രഹസ്യം ആയിരുന്നു. കണ്ടുപിടിച്ചു അല്ലേ എന്നാണ് ആര്യയുടെ മറുപടി.

രസകരമായ കാര്യം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെ ഈ കമന്റിന് താഴെ ആര്യ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഈ ചോദ്യത്തിന് പിന്നില്‍ ഷാനാണെന്ന സൂചന കൂടി നടി നല്‍കിയിരിക്കുകയാണ്. വീണ നായര്‍ ഏറ്റവും അടുത്ത സുഹൃത്താണ്. അതുപോലെ ബിഗ് ബോസിലെ പ്രിയപ്പെട്ടൊരാള്‍ ഫുക്രുവാണ്. ആര്യ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇഷ്ടപ്പെട്ടത് ഏതൊക്കെയാണെന്നുള്ള ചോദ്യമാണ് ശ്രദ്ധേയമായവ. ബിഗ് ബോസിന്റെ ആരാധികയാണ് ഞാന്‍. എന്റെ സ്‌നേഹം എന്നും അതിനൊപ്പം ഉണ്ടാവും. സ്റ്റാര്‍ട്ട് മ്യൂസിക് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്.

ഞാന്‍ എന്റെ കുഞ്ഞിനെ എങ്ങനെ സ്‌നേഹിക്കുന്നു. അതുപോലെ ആ പരിപാടിയെയും സ്‌നേഹിക്കുന്നു. ബഡായ് ബംഗ്ലാവാണോ ബിഗ് ബോസ് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ബഡായ് എന്നാണ് ഉത്തരം. എനിക്ക് കരിയറും ജീവിതവുമൊക്കെ തന്നത് ആ പരിപാടിയാണെന്ന് ആര്യ പറയുന്നു. അഭിനയ ജീവിതത്തില്‍ സന്തോഷവതിയും യഥാര്‍ഥ ജീവിതത്തില്‍ സന്തോഷമില്ലേ എന്ന ചോദ്യത്തിന് സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമില്ല.

ജീവിതത്തിന്റെ നല്ല വശം നോക്കിയാല്‍ എന്നെ സത്യസന്ധമായി ആളുകള്‍ സ്‌നേഹിക്കുന്നത് കണക്കിലെടുത്താല്‍ അത് മനോഹരവും സന്തോഷം നല്‍കുന്നതുമാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്ന്. പതിയെ അതിനെ മറികടന്ന് വരികയാണെന്നും ആര്യ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (32 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (40 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (46 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends