Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

'ആണായാലും പെണ്ണ് ആയാലും സ്വപ്നങ്ങൾ എല്ലാവരുടെയും ഒരു പോലെ ആണെന്നുള്ള സത്യം. നിങ്ങൾ നിങ്ങളുടെ ആൺ മക്കളെ ഹിമാലയത്തിൽ ട്രിപ്പ് പോകാൻ അനുവാദം കൊടുക്കുമ്പോൾ, അതേ സ്വാതന്ത്ര്യം പെൺ മക്കൾക്കും കൊടുക്കാൻ ശ്രമിക്കുക മാത്രം അല്ല വേണ്ടത്, അവളെ അതിന് പോകാൻ ഉള്ള തരത്തിൽ പ്രാപ്തയാക്കുക കൂടി ആണ് വേണ്ടത്..' വൈറലായി കുറിപ്പ്

05 APRIL 2021 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഭാര്യയുടെ സ്വപ്‌നം സഫലമാക്കാന്‍ ഭര്‍ത്താവ് മുന്നിട്ട് ഇറങ്ങുന്നു. എന്നാൽ കഠിന വഴികള്‍ താണ്ടിപോകേണ്ടുന്ന ആ സ്വപ്‌നത്തിന് പേര് എവറെസ്റ്റ് എന്നാണ്. ബനി സദറെന്ന ഭര്‍ത്താവാണ് ഭാര്യ മനസില്‍ താലോലിക്കുന്ന ആ സ്വപ്നത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ തുറന്നെഴുതിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഭൂട്ടാനിലെ ടൈഗര്‍ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോള്‍ ആയിരുന്നു പാത്തുവെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഭാര്യ ആദ്യമായി ഈ ഒരു ആഗ്രഹം തന്നോട് പറഞ്ഞതെന്ന് ബനി സദര്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

പാത്തു: മൂന്ന് മക്കളുടെ അമ്മ.

സ്വപ്നം : ഹിമാലയത്തിലെ എവെറസ്റ്റ് കൊടുമുടി കയറുക.

മൂന്ന് വർഷം മുൻപ് ഭൂട്ടാനിലെ ടൈഗർ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോൾ ആയിരുന്നു പാത്തു ആദ്യമായി ഈ ഒരു ആഗ്രഹം എന്നോട് പറഞ്ഞത്.
ഒരു ദിവസം നമ്മൾക്ക് എവെറസ്റ്റ് കയറണം എന്ന്

>ആ ടൈഗർ നെസ്റ്റിൽ എത്താൻ ആറ് മണിക്കൂറിൽ അധികം മല കയറി തളർന്നു, ഇനി എങ്ങനെ താഴേക്കു തിരിച്ചു ഇറങ്ങും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു പാത്തു ഈ കാര്യം പറഞ്ഞത്. ഞാൻ പറഞ്ഞുഅല്ല മോളേ, ഈ അഞ്ചാറു മണിക്കൂർ കൊണ്ട് തന്നെ മനുഷ്യന്റെ ഊപാട് ഇളകി, അപ്പോഴാണോ മാസങ്ങൾ നീണ്ടു നിൽക്കുന്ന എവെറസ്റ്റ്‌, എന്നെ കൊണ്ട് പറ്റൂല.

പാത്തു മറുപടി പറഞ്ഞു, എന്നാൽ പിന്നെ ഞാൻ ഒറ്റക്ക് തന്നെ പൊയ്ക്കൊള്ളാം എന്ന്

അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു, ചിലപ്പോൾ അതും ചെയ്യുമായിരിക്കും കാരണം നമ്മൾ പുരുഷ കേസരിയെക്കാളും എന്തു കൊണ്ടും ശക്തർ സ്ത്രീകൾ തന്നെയാണ്, അവർ ചിലപ്പോൾ കൊച്ചുങ്ങളെയും കയ്യിൽ എടുത്തു ഈ മലയൊക്കെ നടന്നു കയറും.

അന്ന് ഞാൻ അതൊരു തമാശ ആയിട്ടായിരുന്നു എടുത്തിരുന്നത്, എന്നാലും പാത്തു ആ സ്വപ്നം മനസ്സിൽ ഇട്ട് നടന്നു.ഇവിടെ മക്കളുടെ കൂടെ യുദ്ധം ചെയ്യുമ്പോഴും,അടുക്കളയിൽ കിടന്നു കഷ്‌ടപ്പെടുമ്പോഴും പാത്തു തന്റെ സ്വപ്നം നിറവേറ്റാൻ ഉള്ള കാര്യങ്ങളെ പറ്റി പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എത്താൻ തന്നെ ഏതാണ്ട് രണ്ട് ആഴ്ചകളിൽ കൂടുതൽ എടുക്കും, അതും അവിടെ ഉള്ള കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടിട്ടു വേണം ആ ട്രെക്കിങ് ചെയ്യാൻ.

അതിന്റെ ആദ്യ പടിയാണ് തന്റെ പിറന്നാൾ ദിനമായ ഇന്ന് തന്നെ ഈ യാത്ര പോകാൻ പാത്തു തീരുമാനിച്ചത്.

ഹിമാചൽ പ്രദേശിലെ വാഹന സ്വകര്യം ഒന്നും ഇല്ലാത്ത, നടന്നു പോകാൻ മാത്രം പറ്റുന്ന ഗ്രഹൺ പോലുള്ള കൊച്ചു ഗ്രാമത്തിലൂടെ നടന്നു യാത്ര ചെയ്യുക.അവിടെ ഇപ്പോൾ ഉള്ള സമ്മറിലെ കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടു അഞ്ചാറു ദിവസം ട്രെക്കിങ് ചെയ്യാൻ ആണ് പാത്തു ഇന്ന് അവിടെ കാസോളിൽ എത്തിയിരിക്കുന്നത്.

ഇതു പോലെ തന്നെ ഇനി ഈ കൊല്ലം അവസാനം ശൈത്യകാലത്തും ഒരു ട്രെക്കിങ് ചെയ്‌താൽ, അടുത്ത കൊല്ലത്തെ എവെറസ്റ്റ് ബേസ് ക്യാമ്പിങ്ങിൽ പോകാൻ പറ്റുമായിരിക്കും എന്നാണ് പാത്തുവിന്റെ ഒരു കണക്കു കൂട്ടൽ.

ഇതു വരെ എന്റെ കൂടെ കാറിൽ ആയിരുന്നു ഈ ദുനിയാവ് മുഴുവൻ പാത്തു കണ്ടിരുന്നത് .ഇത്‌ ഇപ്പോൾ വളരെ കഠിനമായ സോളോ ട്രിപ്പ് ആണ് പാത്തു ചെയുന്നത്, എയർപോർട്ടിൽ എത്തിയപ്പോൾ പൊതുവെ നടക്കാൻ മടിയൻ ആയ ഞാൻ പാത്തൂനോട് ചോദിച്ചു, ഈ മാറാപ്പൊക്കെ ചുമന്നു ഇത്രയും ദിവസം നടന്നു അവിടെയൊക്കെ പോകുക എന്നത് നല്ല ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലേ പാത്തു ...?

ഇവിടെ പാത്തുവിന്റ ചിരിച്ചു കൊണ്ടുള്ള മറുപടി ആണ് എനിക്ക് ഇഷ്‌ടപെട്ടത്. മൂന്ന് മക്കളെയും പെറ്റു പോറ്റി വളർത്തി, അതിന്റെ കൂടെ കുഴിമടിയനായ നിന്നെയും നോക്കുന്ന അത്രയും ബുദ്ധിമുട്ട് എന്തായാലും ഇതിന് ഉണ്ടാവില്ല

മനസ്സിൽ ഓർത്തു ശോ...ചോയിക്കണ്ടായിരുന്നു

പാത്തു എന്നെ ഒന്നൂടെ തൊണ്ടിയിട്ട് പറഞ്ഞു,

അതേയ് ഏറെക്കുറെ എല്ലാ പെൺകുട്ടികളും എന്നെ പോലെ തന്നെയാണ്, അവർക്ക് മനസ്സിൽ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്, എല്ലാരും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഓർത്തു പുറമെ കാണിക്കാതെയും പറയാതെയും ഇരിക്കുന്നത് ആണ്, അങ്ങനെ നമ്മൾ മറ്റുള്ളവരുടെ ഇഷ്‌ടങ്ങൾക്കു അനുസരിച്ചു ജീവിക്കാൻ നിന്നാൽ ജീവിത കാലം മുഴുവൻ ആ നീറായിൽ (അടുക്കള ) ഇരിക്കേണ്ടി വരും

ഇതൊക്കെ കേട്ടപ്പോൾ ഞാൻ പാത്തൂനോട് പറഞ്ഞു, എനിക്ക് ഇപ്പോൾ മാനത്തെ കൊട്ടാരം എന്ന സിനിമയിലെ ഇന്ദ്രൻസ് പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് അവൾ പുരികം പൊക്കി വെച്ച് എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു, അതായത് അവനവനു മൂത്രം ഒഴിക്കണമെങ്കിൽ അവനവൻ തന്നെ പിടിക്കണം എന്ന്

അത് കേട്ടപ്പാടെ കയ്യിൽ ഉള്ള ചെറിയ ബാഗ് കൊണ്ട് എനിക്ക് ഒരു അടിയും തന്നിട്ട് കുട്ടിപട്ടാളത്തെ ചേർത്ത് പിടിച്ചു

ഉമ്മ
കൊടുത്തു എന്നിട്ട് എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു,

ഞാൻ വരുന്നത് വരെ നിങ്ങൾ ഈ കുഴിമടിയനെ നോക്കിക്കോളണം എന്ന്

അതും പറഞ്ഞു പാത്തു എയർപോർട്ടിന്റെ അകത്തേക്ക് കയറി പോയി.

തിരിച്ചു കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു,എന്തായാലും അടുക്കളയിൽ നിന്നും ഹിമാലയത്തിലേക്കുള്ള യാത്രക്ക് പാത്തു തുടക്കം കുറിച്ചിരിക്കുകയാണ്, എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി

അതായത് രമണാ....

നമ്മൾ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചു അത് ചുമ്മാ മനസ്സിൽ ഇട്ടിട്ടും അതു മറ്റുള്ളവർ ചെയ്യുന്നത് യൂട്യൂബിലും സോഷ്യൽ മീഡിയയിലും നോക്കി ഇരുന്നിട്ടും ഒന്നും ഒരു കാര്യവും ഇല്ല.നമ്മൾക്ക് വേണോ... നമ്മൾ അങ്ങ് ഇറങ്ങി തിരിക്കുക, അത്ര തന്നെ .കുറെ ആലോചിച്ചു കൂട്ടീട്ടു ഒരു കര്യമില്ലന്നു .

ഇന്ന് പാത്തു ചെയ്യുന്നത് ഒരു പക്ഷേ ചെറിയ ഒരു കാര്യം ആയിരിക്കാം, പക്ഷേ നാളെ അത് ഞങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള വലിയ ഒരു അറിവാണ്. ആണായാലും പെണ്ണ് ആയാലും സ്വപ്നങ്ങൾ എല്ലാവരുടെയും ഒരു പോലെ ആണെന്നുള്ള സത്യം.

നിങ്ങൾ നിങ്ങളുടെ ആൺ മക്കളെ ഹിമാലയത്തിൽ ട്രിപ്പ് പോകാൻ അനുവാദം കൊടുക്കുമ്പോൾ, അതേ സ്വാതന്ത്ര്യം പെൺ മക്കൾക്കും കൊടുക്കാൻ ശ്രമിക്കുക മാത്രം അല്ല വേണ്ടത്, അവളെ അതിന് പോകാൻ ഉള്ള തരത്തിൽ പ്രാപ്തയാക്കുക കൂടി ആണ് വേണ്ടത്,കാരണം സ്വപ്നങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്.

ബാക്കി സ്റ്റോറീസ് പാത്തൂന്റെ ഇൻസ്റ്റാഗ്രാമിൽ നേരിട്ട് കാണാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 minutes ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (8 minutes ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (10 minutes ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (17 minutes ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (17 minutes ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (22 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (35 minutes ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (36 minutes ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (2 hours ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (3 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (3 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (3 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (3 hours ago)

Malayali Vartha Recommends