Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

നേമത്ത് താമരയെ വീഴ്ത്താൻ കോളടിച്ചത് ശിവന്‍കുട്ടിയ്‌ക്ക്... തിരുവനന്തപുരത്ത് തെളിഞ്ഞ രാശിയോടെ ശിവകുമാർ; എസ് ഡി പി‌ ഐയുടെ നിർണായക വെളിപ്പെടുത്തൽ; അമ്പരന്ന് അണികൾ....

08 APRIL 2021 08:23 AM IST
മലയാളി വാര്‍ത്ത

നേമത്ത് എല്‍ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി‌ ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു.

കഴക്കൂട്ടം ഉള്‍പ്പടെ പാര്‍ട്ടിയ്‌ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ് ഡി പി ഐ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുകയും ബി ജെ പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത രണ്ടു മണ്ഡലങ്ങളിലാണ് എസ് ഡി പി ഐ രാഷ്ട്രീയതീരുമാനപ്രകാരം വോട്ടുചെയ്‌തത്.

നേമത്ത് കുമ്മനത്തിന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നത്. പതിനായിരം വോട്ട് നേമത്തുണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ്.ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതാണെന്ന് എസ് ഡി പി ഐ സൂചിപ്പിച്ചു.

കഴക്കൂട്ടത്ത് ബി ജെ പിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ മനസാക്ഷിവോട്ട് ചെയ്‌തെന്നും എസ് ഡി പി ഐ അവകാശപ്പെട്ടു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു.

എസ് ഡി പി ഐ വോട്ടുകള്‍ വേണ്ടെന്ന മുന്നണികളുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന സംഘടനയുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

അതേസമയം തിരുവനന്തപുരത്ത് ആറിടങ്ങളില്‍ വീതം എല്‍ഡിഎഫും യുഡിഎഫും ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍.ഡി.എ. കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം.

ആറു സീറ്റില്‍ വീതം ഇരുമുന്നണികള്‍ക്കും സാധ്യതയുണ്ട്. മൂന്നിടത്തു വിജയിക്കുമെന്നാണ് ബിജെപി.യുടെ പ്രതീക്ഷ. മൂന്നു മണ്ഡലത്തിലെങ്കിലും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്.

ത്രികോണമത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും പ്രവചനം അസാധ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ കഴക്കൂട്ടത്ത് രണ്ടുശതമാനത്തോളവും നേമത്ത് നാലുശതമാനത്തോളവും പോളിങ് കുറഞ്ഞു.

ഇതാരെ ബാധിക്കുമെന്നതാണ് മുന്നണികളുടെ ആശങ്ക. ശബരിമല വിഷയം കൂടുതല്‍ചര്‍ച്ചയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിയ മേല്‍ക്കൈയുണ്ട്. എന്നാല്‍, അവസാന അടിയൊഴുക്കുകളും സാമുദായിക സമവാക്യങ്ങള്‍ മാറിയതും ശോഭാ സുരേന്ദ്രനും എസ്.എസ്. ലാലിനും സാധ്യത നിലനിര്‍ത്തുന്നു.

എന്നാൽ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായിരുന്ന നെടുമങ്ങാട്ട് അവസാനലാപ്പില്‍ യു.ഡി.എഫ്. നേരിയ മേല്‍ക്കൈ നേടിയെന്നാണ് സൂചന. എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ.യുമായിട്ടാണ് മത്സരം. കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തനത്തില്‍ മൂന്നാംസ്ഥാനത്തേക്ക് പോയി.

തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി.യുടെ സ്വാധീനം ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. എന്‍.ഡി.എ.യിലേക്ക് പോകുന്ന വോട്ടുകള്‍ മറ്റുമുന്നണികളിലൊന്നിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളാം.

വര്‍ക്കല, ആറ്റിങ്ങല്‍, മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈയുണ്ട്. പാറശ്ശാലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രതീക്ഷവെക്കുന്നുണ്ട്. അരുവിക്കരയിലും സിറ്റിങ് എംഎ‍ല്‍എ. കെ.എസ്. ശബരീനാഥന് നേരിയ മുന്‍തൂക്കമുണ്ട്. കോവളം നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. കാട്ടാക്കടയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ അവകാശപ്പെടാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (11 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (52 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends