Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും 21 മന്ത്രിമാരും? വകുപ്പുകള്‍ വിട്ടു നല്‍കില്ലെന്ന് സി.പി.ഐ; ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താന്‍ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം; കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനും ചീഫ് വിപ്പു സ്ഥാനവും

15 MAY 2021 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാര്‍ ആകുമെന്നും എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്ന സസ്പെന്‍സ് തുടരുകയാണ്. എല്‍.ഡി.എഫിനുള്ളില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിട്ടും ഇതില്‍ ഒരു തീരുമാനവും ആയിട്ടില്ല. 20ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഒരിക്കവും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ 18 ന് എങ്കിലും മന്ത്രിമാര്‍ ആരൊക്കെ എന്ന പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

മന്ത്രിമാരുടെ എണ്ണം പരമാവധി 21 ആക്കി ഒറ്റയംഗങ്ങളുള്ള കക്ഷികളെക്കൂടി ഉള്‍പ്പെടുത്താമെന്ന നിലപാടില്‍ സി.പി.ഐ.ക്കും സി.പി.എമ്മിനും എതിര്‍പ്പില്ലെന്നാണ് അറിയുന്നത്. അങ്ങനെ എങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 22 മന്ത്രിസ്ഥാനങ്ങള്‍ ഉണ്ടാകും. അങ്ങനെയായാലും രണ്ടുകക്ഷികള്‍ക്കുമാത്രമേ മന്ത്രിസ്ഥാനം നല്‍കാനാകൂ. ഒറ്റയംഗങ്ങളുള്ള അഞ്ചുകക്ഷികള്‍ എല്‍.ഡി.എഫിലുണ്ട്.

ഒന്നുകില്‍, ഇവര്‍ക്ക് ടേം അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം പങ്കുവെക്കണം. അല്ലെങ്കില്‍ ഏതെങ്കിലും മൂന്നുകക്ഷികളെ മാറ്റിനിര്‍ത്തണം. ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് സി.പി.എം. ധാരണയാക്കിയശേഷം ഞായറാഴ്ച വീണ്ടും സി.പി.ഐ.യുമായി ചര്‍ച്ചനടത്തും. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കുന്നത് എല്‍.ഡി.എഫിന്റെ പരിഗണനയില്‍ ഉണ്ട്. പക്ഷേ ഇതിനോട് ഈ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറപ്പില്ല.

 

അതേസമയം നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും എന്ന നിര്‍ദേശം സി.പി.ഐ. അംഗീകരിച്ചു. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കും. എന്നാല്‍, പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് അവരുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് തീരുമാനം.

പുതിയ കക്ഷികള്‍ ഉള്ളതിനാല്‍ ചില വകുപ്പുകളിലെ മാറ്റം സി.പി.ഐ.യും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, നേരത്തേ കൈയിലുണ്ടായിരുന്ന റവന്യൂ, കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളൊന്നും വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണവര്‍. മന്ത്രിമാരെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സി.പി.ഐ. നേതൃയോഗങ്ങള്‍ 18-നു ചേരും. രാവിലെ 10.30-ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഉച്ചയ്ക്ക് സംസ്ഥാന കൗണ്‍സിലുമാണ് ചേരുക.

 

17-നു ചേരുന്ന മുന്നണിയോഗത്തിനുമുമ്പായി ഒരുതവണകൂടി കേരള കോണ്‍ഗ്രസുമായി ചര്‍ച്ചയുണ്ടാകും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും അവര്‍ക്ക് നല്‍കും. രണ്ടാംവട്ട ചര്‍ച്ചയിലാകും ധാരണയാകുക. കൃഷിവകുപ്പ് ലഭിക്കണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനുണ്ട്. അതിനാണ് സി.പി.ഐ.യുമായുള്ള ചര്‍ച്ചയില്‍ വകുപ്പുകൈമാറ്റം സംബന്ധിച്ച നിര്‍ദേശം സി.പി.എം. മുന്നോട്ടുവെച്ചത്. സി.പി.എമ്മിന്റെ കൈവശമുള്ള പൊതുമരാമത്തുവകുപ്പ് ഇവര്‍ക്ക് നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള ആലോചനയുണ്ട്. ഐ.എന്‍.എലിനും പരിഗണന നല്‍കണമെന്ന് സി.പി.എം. നേതാക്കള്‍ക്കുണ്ട്. ലോക് താന്ത്രിക് ജനതാദള്‍, കോണ്‍ഗ്രസ് (എസ്) എന്നിവയാണ് മറ്റുരണ്ട് ഒറ്റയംഗ കക്ഷികള്‍. ഇവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളെന്തായിരിക്കണമെന്നതിലും സി.പി.എമ്മില്‍ ഉടന്‍ ധാരണയുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (20 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (32 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (43 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (1 hour ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends