Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു

ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്: ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല: ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്: കൊവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം: മുഖ്യമന്ത്രിക്ക് കത്ത് ഇത് സീരിയൽ നടൻ ജിഷിൻ മോഹൻ

24 MAY 2021 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

കൊവിഡ് എന്ന രോഗത്തെ എല്ലാവരും ഭയപ്പെടുന്നതിനോടൊപ്പം തന്നെ ഏ വരും ആശങ്കയോടെ കാണുന്ന മറ്റൊരു കാര്യമാണ് ലോക്ക് ഡൗൺ സമയത്ത് ജോലികൾ ചെയ്യാനാകാതെ ഇരിക്കുന്ന അവസ്ഥ.ലോക് ടൗണിലൂടെ പലർക്കും ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയാണ്.

ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സീരിയൽ താരങ്ങൾ. ഷൂട്ടിംഗ് നിന്നതോടെ പലർക്കും ജീവനോപാധി വഴിയടഞ്ഞ സാഹചര്യമാണ്. പലരുടെയും ജീവിതം വഴിമുട്ടി. ഈ മേഖലയിലുള്ളവരുടെ ബുദ്ധിമുട്ടികൾ ചൂണ്ടിക്കാണിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഒരു സീരിയൽ നടൻ.തന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മെയിൽ അയച്ചിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ.

മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികളാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണമെന്നാണ് ജിഷിൻ അഭ്യർത്ഥി ച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആശങ്കകൾ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഡിയർ സാർഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല .

ദിവസവേതനം എന്ന് തന്നെ പറയാം.ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല.ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല.

പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കൊവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.എന്ന് വിനയപൂർവ്വം,ജിഷിൻ മോഹൻ

വളരെ ദുഃഖകരമായ കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിൽ ലോക്ഡൗൺ കാരണം ജീവനോപാധികൾ അടഞ്ഞിരിക്കുന്ന ഒട്ടുമിക്കവരും ഉണ്ട്. അതിൽ ഒരു വിഭാഗത്തെ പ്രതിനിധീകരിച്ച്ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഏതായാലും ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ വേദനാജനകമാണ് എന്ന് പറയാതെ വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാഹി പള്ളൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന് രക്ഷപ്പെട്ട് മോഷ്ടാക്കള്‍... സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (15 minutes ago)

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും... ആറ് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക  (48 minutes ago)

പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്‍.ആര്‍.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്... സ്റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും  (1 hour ago)

പതിനേഴാം ഐ.പി.എല്‍. സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊല്‍ക്കത്ത... 13.4 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യം മറികടന്നു, ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 159 റണ്‍സിന് പുറത്തായി  (1 hour ago)

നിയമസഭാസമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാന്‍ വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേരും... നിയമസഭയുടെ സമ്പൂര്‍ണ ബഡ്ജറ്റ് സമ്മേളനം ജൂണ്‍ 10 മുതല്‍ ചേര്‍ന്നേക്കും  (2 hours ago)

മകളെ ജോലി സ്ഥലത്ത് കൊണ്ടു വിടാനായി സ്‌കൂട്ടറില്‍ പോകവേ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു... ഗുരുതര പരുക്കേറ്റ അറുപതുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും.... കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .... എച്ച് ജില്ലകളില്‍ ഓ  (3 hours ago)

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (6 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (6 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (7 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (7 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (7 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (7 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (7 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (7 hours ago)

Malayali Vartha Recommends