Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

ലൈം​ഗിക അടിമകളായി, സുന്ദരിമാരായ യസീദി പെൺകുട്ടികൾ.... പൂജിക്കുന്നത് ചെകുത്താനെ! നാമാവശേഷമാക്കി ഐഎസ്....

13 JUNE 2021 02:58 PM IST
മലയാളി വാര്‍ത്ത

നാദിയ മുറാദ്, ഈ പെൺകുട്ടിയുടെ പേര് നമ്മളിൽ ചിലർ എങ്കിലും കേട്ടിട്ടുണ്ടാകും. ഈ ഒരു പെൺകുട്ടിയുടെ പേര് കൊണ്ട് മാത്രം പ്രസിദ്ധരായ ഒരു മതവിഭാ​ഗമുണ്ട്.

അവരാണ് യസീദികൾ. ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകൾക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്.

അവസാനത്തെ പെണ്‍കുട്ടി' തന്റെ ആത്മകഥയ്ക്ക് നാദിയ മുറാദ് നല്‍കിയ പേരതായിരുന്നു. ഐഎസിന്റെ കൊടിയ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്ന യസീദി പെണ്‍കുട്ടികളുടെ നീണ്ടനിരയില്‍ ഒടുവിലത്തവള്‍ ആകണം താനെന്നാണ് നാദിയ ആഗ്രഹിച്ചത്.

ഒരു കനേഷുമാരി പട്ടികയിലും ഇടംപിടിക്കാത്ത യസീദികള്‍ക്ക് വേണ്ടി, യസീദി പെണ്‍കുട്ടികള്‍ക്കു വേണ്ടി അവള്‍ ശബ്ദമുയര്‍ത്തിയത് അതിനാണ്. അസാധാരണമായ തന്റെ ഐഎസ് തടവനുഭവങ്ങള്‍ കഴിയുന്നത്ര വേദികളില്‍ കണ്ണീരൊഴുക്കാതെ അവള്‍ പങ്കുവെക്കുന്നത് അതിനാണ്.

നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു.

അലക്സാണ്ഡ്രിയ ബോംബാക്കിന്റെ 'ON HER SHOULDERS' എന്ന സിനിമയുടെ പ്രമേയമായ നാദിയ, സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ SIGNITY OF SURVIVERS OF HUMAN TRAFFICKINGന്റെ ആദ്യ ഗുഡ് വിൽ അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവ സാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാന് കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന ജീവിതാനുഭവമാണ് ഇതിനു പിന്നിൽ.

ഇത്തരത്തിൽ യസീദികള് അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉൾക്കാഴ്ച നൽകുന്ന പുസ്തകമാണ് മലയാളി മാധ്യമ പ്രവർത്തക കൂടിയായ നിഷ പുരുഷോത്തമന്റെ അവസാനത്തെ പെൺകുട്ടി എന്നതും. അതോടൊപ്പം തന്നെ യസീദികളുടെ ആത്മീയമായ നിഗൂഢത കലര്ന്ന സംസ്കാരത്തിലേക്കും അവർക്ക് അനുഭവിക്കേണ്ടി വന്ന ​ദാരുണ സംഭവത്തിലേക്കും ഒന്ന് കടന്നു ചെല്ലാം.

12ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ഒരു മധ്യപൂർവേഷ്യൻ മതവിഭാഗമാണ് യസീദി. യസീദി മതത്തിന് പ്രത്യേക വേദപുസ്തകമോ പ്രവാചകനോ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ എന്ന സൂഫി പ്രബോധകനാണ് മതസ്ഥാപകന്‍ ആയി കണക്കാക്കപ്പെടുന്നത്. ഇറാഖില്‍ ജീവിച്ച സൗരാഷ്ട്രിയന്‍ മതം, ഇസ്ലാം മതം, നെസ്റ്റോറിയന്‍ ക്രിസ്തുമതം, പ്രാഗ് ഇസ്ലാമിക അസ്സീറിയന്‍ മതവീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട വ്യക്തിയായിരുന്നു മുസാഫിര്‍.

അതിനാല്‍ യസീദിമതം വ്യത്യസ്ത മതങ്ങളുടെ സമന്യയമാണ്. ഇറാഖിനു പുറമെ സിറിയ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും ചുരുങ്ങിയ തോതില്‍ യസീദികളുണ്ട്. കുർദിഷ് ഇറാഖ്-സിറിയ, തുർക്കി അതിർത്തിയിലാണ് ഈ വിഭാഗം പ്രധാനമായും താമസിക്കുന്നത്.

ഇവരെ പ്രധാനമായും കുർദ് വംശജരായി കരുതപ്പെടുന്നെങ്കിലും യസീദികളിൽ ഭൂരിപക്ഷവും കുർദ് ഭാഷാ വകഭേദമായ കുർമാഞ്ചിയും അതുപോലെ അറബിയും സംസാരിക്കുന്നവരുണ്ട്.

യസീദികൾക്ക് അവരുടേതായ സ്വതന്ത്ര സംസ്കാരമുണ്ട്. ഇന്ന് പശ്ചിമേഷ്യയിൽ അവശേഷിക്കുന്ന യസീദികളിൽ ഭൂരിപക്ഷവും ഇറാക്കിലെ നിനവേ, ദോഹുക് പ്രവിശ്യകളിലാണ് താമസിക്കുന്നത്. അർമേനിയ, ജോർജിയ, ടർക്കി, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ ഇവർ താമസമുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

യസീദികൾ ഏകദൈവവിശ്വാസികൾ ആണ്. ദൈവത്തെ ലോകസ്രഷ്ടാവായി കരുതുന്നു. ദൈവത്തെ ഏഴു വിശുദ്ധ വ്യക്തികൾ പരിപാലിക്കുന്നതായി അവർ വിശ്വസിക്കുകയും ചെയ്യുന്നു.

ഏക ദൈവവിശ്വാസികളായ യസീദികള്‍ നരകം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല. നന്മയും തിന്മയും ഓരോ മനുഷ്യനകത്തുമുണ്ടെന്നും ആന്തര ശുദ്ധീകരണത്തിലൂടെ തിന്മയെ കീഴ്‌പെടുത്തുകയാണ് വേണ്ടതെന്നുമാണ് സൂഫി പാരമ്പര്യം പിന്തുടര്‍ന്ന ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ അവരെ പഠിപ്പിച്ചത്.

ഇറാഖിലേയും മറ്റും സുന്നി മുസ്ലിങ്ങള്‍ അവിശ്വാസികള്‍ എന്നു ചാപ്പകുത്തി തങ്ങളെ നിര്‍ദ്ദയം ആട്ടിയകറ്റുകയും ദ്രോഹിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ സമ്പ്രദായം പിന്തുടര്‍ന്നത് കാരണം മലഞ്ചരിവുകളില്‍ തങ്ങളുടേതായ വാസസ്ഥലങ്ങളില്‍ ഒതുങ്ങി ജീവിച്ചുപോരുകയാണ് യസീദികള്‍.

ഇരുപതാം നൂറ്റാണ്ടിലെ പല പ്രധാന സംഭവങ്ങളും പ്രത്യേകിച്ചും രാഷ്ട്രീയമാറ്റങ്ങളും കലാപങ്ങളും യെസീദികളുടെ ദേശാന്തരഗമനത്തിനു കാരണമായിട്ടുണ്ട്. ആയതിനാൽ കൃത്യമായ ഇവരുടെ ജനസംഖ്യാ കണക്കെടുപ്പ് സാദ്ധ്യമല്ലാതായിത്തീർന്നിട്ടുണ്ട്.

ആരെയും ദ്രോഹിക്കാതെ, ആരുടേയും കാര്യങ്ങളില്‍ ഇടപെടാതെ തങ്ങളുടെ വിശ്വാസാചാരങ്ങളുമായി ഇടയ ജീവിതമോ കാര്‍ഷിക ജീവിതമോ നയിച്ച് മുന്നോട്ടു പോകുന്നതിലപ്പുറം മറ്റൊന്നും ആഗ്രഹിക്കാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഇല്ലാത്തവരായിരുന്നു യസീദികൾ.

ഇനി ഈ കാലഘട്ടത്തിലെ മറ്റൊരു കഥയിലേക്ക് പോകാം, ഐസ് തീവ്രവാദികൾ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂര ചെയ്തികൾ ലോകജനത സാക്ഷ്യം വഹിച്ചിട്ടുള്ള ഒന്നുതന്നെയാണ്.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അതിക്രൂരമായ യസീദികളുടെ വംശഹത്യാ വാർത്തകളാണ്. യസീദികളുടെ വംശഹത്യ നടപ്പാക്കിയത് സംബന്ധിച്ച വിവരങ്ങൾ യുഎന്‍ അന്വേഷകരുടെ സംഘമാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.

എല്ലാ അര്‍ത്ഥത്തിലും ഹതഭാഗ്യര്‍ എന്നു വിശേഷിപ്പിക്കേണ്ട ആ ജനതയുടെ ജീവിതം 2014ലിലാണ് അടിമുടി തകര്‍ക്കപ്പെട്ടത്. ആ വര്‍ഷം ഓഗസ്റ്റില്‍ ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനത്തിന്റെ നിഷ്ടൂര പടയാളികള്‍ യസീദികളുടെ ആവാസ കേന്ദ്രങ്ങളില്‍ കൊലപാതക പരമ്പര തന്നെ നടത്തി.

പുരുഷന്മാരേയും പ്രായം ചെന്ന സ്ത്രീകളേയും അവര്‍ ദയാദാക്ഷണ്യമില്ലാതെ കൊന്നുതള്ളി. ബാലികമാരേയും യുവതികളേയും പിടിച്ചു കൊണ്ടു പോയി ലൈംഗിക അടിമകളാക്കി. ഇത്തരത്തിൽ ക്രൂരതകൾ ഏറെയാണ്.

2014 ആഗസ്തിലാണ് ഐഎസ്ഐഎസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് യാസീദികളുടെ ജന്മദേശം കീഴടക്കിയത്. അവര്‍ യസീദികളെ ശാരീരികമായും, ജീവശാസ്ത്രപരമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് കുടുംബങ്ങളെ കൂട്ടക്കൊല ചെയ്യുകയും, ചെറുപ്പക്കാരായ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ലക്ഷക്കണക്കിന് പേരെ നാടു വിട്ടോടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

'മതം മാറുക അല്ലെങ്കില്‍ മരിയ്ക്കുക' എന്ന അന്ത്യശാസനയാണ് സിന്‍ജാര്‍ ജില്ലയിലെ യസീദി ഗ്രാമങ്ങളില്‍ പുറപ്പെടുവിച്ചത്. തുടര്‍ന്നുണ്ടായ മൃഗീയമായ കൊലകള്‍, പ്രത്യേകിച്ചും കുട്ടികളുടെ കൊലപാതകങ്ങള്‍ 'മനുഷ്യ മനസ്സാക്ഷിയെ ഉലയ്ക്കുന്നതും ആത്മാവിനെ മരവിപ്പിക്കുന്നതുമായിരുന്നു.

40,000ത്തിലധികം യസീദികള്‍ സ്വദേശത്തു നിന്ന് പാലായനം ചെയ്ത് സിന്‍ജാര്‍ മലഞ്ചെരുവില്‍ അഭയം തേടിയതോടെയാണ് ഈ ദുരന്തം ലോക ശ്രദ്ധയില്‍ എത്തിയത്. അവിടെ അവര്‍ മരണം പ്രതീക്ഷിച്ച് കാത്തിരിയ്ക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡണ്ട് ഒബാമയുടെ ഉത്തരവനുസരിച്ച് അമേരിക്കന്‍ സേന ഐസിസിനു മേല്‍ വ്യോമാക്രമണം നടത്തി.

അതിന്റെ മറവില്‍ അവിടെയുണ്ടായിരുന്ന യസീദികളില്‍ ഭൂരിപക്ഷത്തേയും കുര്‍ദിഷ് പോരാളികള്‍ രക്ഷിയ്ക്കുകയാണ് ചെയ്തത്. യസീദികള്‍ക്കെതിരെ അക്രമം പ്രവര്‍ത്തിച്ച 1500റോളം പേരെ അന്വേഷക സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

തിക്രിത്തിലെ കൂട്ട ശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ 875 ഇരകളേയും, ആ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ എന്നു കരുതുന്ന മറ്റ് 20 പേരെയും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം  (18 minutes ago)

ശബരിമല സന്നിധാനത്ത് അപകടം പൊലീസ് കേസെടുത്തു  (36 minutes ago)

അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം  (51 minutes ago)

മസൂദ് അസ്ഹർ ഓർമ്മിക്കുന്നു  (1 hour ago)

ചാരവൃത്തി നടത്തിയതിന് അറസ്റ്റിൽ  (1 hour ago)

ഒളിവിലിരുന്നു മത്സരിച്ച്‌ മിന്നും ജയം  (1 hour ago)

യുഎസിലെ ബ്രൗൺ സർവകലാശാലയിൽ വെടിവയ്പ്  (1 hour ago)

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (2 hours ago)

തയ്യാറായി ബി.ജെ.പി മേയർ  (2 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (12 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (12 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (13 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (13 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (13 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (14 hours ago)

Malayali Vartha Recommends