ശോഭ സുരേന്ദ്രനെ ബിജെപി അങ്ങ് എടുക്കുവാ. സുരയും കൂട്ടരും വെള്ളം കോരിയത് ഓട്ടകലത്തില്‍

ബിജെപിയ്ക്കിട്ട് ആര് പണിഞ്ഞില്ലെങ്കിലും ബിജെപി സ്വയം പണി ഇരന്ന് വാങ്ങലാണ് പതിവ്. അതിന് പറ്റിയൊരു സംസ്ഥാന പ്രസിഡന്റാണ് നിലവിലുള്ളത്.
എന്തിനും ഏതിനും പത്രസമ്മേളനം നടത്തി ചാനലില്‍ കണ്ടാസ്വദിക്കലാണ് പ്രധാന പണി. സ്ഥാനം സംസ്ഥാന അധ്യക്ഷനെന്നാണെങ്കിലും മനസിപ്പോഴും കുട്ടികളുടേതാണ്. കുട്ടികളെ പോലെ പിണങ്ങിയും വഴക്കുണ്ടാക്കിയും ഇരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സത്രീ വിരോധിയൊന്നുമല്ല കോട്ടോ. പക്ഷേ സ്ത്രീകളാരും നേതൃത്വത്തിലേയ്ക്ക് വരുന്നത് അങ്ങ് പിടിക്കില്ല. ബിജെപിയില്‍ ആകെ അറിയപ്പെട്ടിരുന്ന ഒരു വനിതയേയുണ്ടായിരുന്നുള്ളൂ. ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി നേതാവ് മാത്രമല്ല. ജനകീയ അടിത്തറയുള്ള പ്രവര്‍ത്തകയുമായിരുന്നു. മത്സരങ്ങളിലെല്ലാം മിന്നും പ്രകടനം. ശോഭയുടെ ശോഭയെല്ലാം സുരേന്ദ്രന്‍ തന്നെ കെടുത്തി.
പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്നെല്ലാം തട്ടി താഴെയിട്ടു. എങ്കിലും കേന്ദ്ര ബിജെപി നേതാക്കള്‍ക്ക് ശോഭയെ അങ്ങനെ കളയാനാവില്ല. അടുത്തിടെ സി.വി ആനന്ദബോസിനെ ഗവര്‍ണറാക്കിയ കാര്യം ശോഭ നേരത്തെ അറിഞ്ഞിരുന്നു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളാരും അതൊന്നുമറിഞ്ഞില്ല. ശോഭ നേരേ ആനന്ദബോസിനെ കണ്ട് അഭിന്ദനം അറിയിച്ചു.
കല്‍ക്കട്ടയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും കേരളത്തില്‍ നിന്നും പടിയിറക്കിയ ശോഭയും നേതാക്കളും എത്തിയിരുന്നു. പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ശോഭയുടെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. കേരളത്തിലെ നേതാക്കള്‍ പോകാത്തതിലല്ല പ്രശ്‌നം . ശോഭ പോയതിലാണ് അവര്‍ ചിറ്റമ്മ നയം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ആനന്ദബോസ് ആദ്യമായി ഗവര്‍ണര്‍ പദവിയുമായി ജന്മനാട്ടിലെത്തി. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു ബിജെപി നേതാവും അദ്ദേഹത്തെ സ്വീകരിക്കാനായില്ല. എന്നാല്‍ അവിടെയും ശോഭ സുരേന്ദ്രന്‍ പരിവാര സമേതം എത്തി . പൂച്ചെണ്ട് നല്കി സ്വീകരിച്ചു. പി.ടി.ഉഷയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്ഥാനം കിട്ടിയപ്പോള്‍ സന്തോഷിച്ച നേതാക്കളാരും ആനന്ദബോസിന്റെ സ്ഥാന ലബ്ദിയില്‍ സന്തോഷിച്ച് കാണാത്തത് നിരാശയാണുണ്ടാക്കുന്നത്.
എന്നാലും എന്റെ സുരേന്ദ്രാ ഇങ്ങനെയങ്ങ് ചെറുതാകരുത്. ബിജെപിയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്കാണ് സ്ഥാനം എന്നാണ് കേള്‍വി. പിന്നെ മോദിയെ എത്രത്തോളം പൊക്കി പറയുമോ അത്രയ്ക്കും സ്ഥാനമാനങ്ങളും സമ്മാനങ്ങളും കിട്ടികൊണ്ടിരിക്കും. അതൊരുതരം രാജകീയ ലൈനാണ്. രാജാവ് നഗ്നനാണെന്ന് മാത്രം വിളിച്ചു പറയരുത്.
സത്യം എന്നൊന്ന് ബിജെപിയില്‍ വേണ്ടേ വേണ്ട. കൊടകര കുഴല്‍പണ കേസില്‍ ഇതുവരെ എന്തെങ്കിലും നടന്നോ. കേന്ദ്ര ഏജന്‍സിക്ക് വിടാമെന്ന് കേരള സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനാണ് പറയുന്നത്. വിശ്വസിക്കണ്ട. വിടില്ല. ആ കേസ് ഇവിടെയിട്ട് സുരേന്ദ്രനെ നിഷ്പ്രഭവമാക്കി കൊണ്ടിരിക്കും. ബിജെപിയെ എങ്ങനെ തളയ്ക്കാം എന്നാലേചിച്ചിരുന്നപ്പോഴല്ലേ കുഴല്‍പണം പിണറായിയുടെ പോലീസിന് കൊണ്ട് കെടുത്തത്.
എന്തായാലും ബിജെപിയില്‍ മണ്ണും ചാരി ഇരിക്കുന്നവരെല്ലാം പെണ്ണും കൊണ്ട് പോകുന്ന കാഴ്ചയാണുള്ളത്. സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ സുരേന്ദ്രന്‍ തന്നെ വിചാരിക്കണം.മറ്റാരും കാണില്ല സഹായിക്കാന്‍. എല്ലാവരും ഇല്ലം ചുട്ട് എലിയെ പിടിക്കുന്നവരാണ്.
ഇനിയൊരു ദിവസം വായിക്കാം ശോഭ സുരേന്ദ്രനെ കേന്ദ്രം അങ്ങ് എടുത്തെന്ന്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തലെ സ്ത്രീ ഹൃദയങ്ങളെ കയ്യിലെടുക്കാന്‍ ശോഭ സുരേന്ദ്രന്റെ സ്ഥാന ലബ്ദി സഹായിക്കുമെന്ന് മോദിക്ക് തോന്നാന്‍ അധിക സമയമൊന്നും വേണ്ട. മോദി മാജിക്കാണ്. എന്തം സംഭവിക്കാം. കരുതിയിരുന്നാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല സുരേന്ദ്രാ..
https://www.facebook.com/Malayalivartha