Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

ഉയരുന്ന നിലവിളി..... നോവായി ശ്രീപാർവ്വതി: കുറ്റിയാട്ടൂരിലെ അയൽവാസികളായിരുന്ന സുഹൃത്തുക്കൾ, പിന്നീട് നീണ്ട എട്ട് വർഷ കാലത്തെ പ്രണയം: ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം; മൂത്ത മകൾ ശ്രീപാർവ്വതിയ്ക്ക് കൂട്ടായി രണ്ടാമതൊരു കണ്മണിയ്ക്കായി നീണ്ടനാൾ കാത്തിരിപ്പ്: ആ കണ്മണി പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതീക്ഷകളെ കരിച്ച് കളഞ്ഞ് ആ ദുരന്തം: പ്രജിത്തിനും റീഷയ്ക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

03 FEBRUARY 2023 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കുറ്റിയാട്ടൂരിലെ അയൽവാസികളായിരുന്ന സുഹൃത്തുക്കൾ, പിന്നീട് നീണ്ട എട്ട് വർഷ കാലത്തെ പ്രണയം. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പ്രജിത്തും റീഷയും വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്തു. മൂത്ത മകൾ ശ്രീപാർവ്വതിയ്ക്ക് കൂട്ടായി രണ്ടാമതൊരു കണ്മണിയ്ക്കായി നീണ്ടനാൾ കാത്തിരുന്നു. ഒടുവിൽ ആ കണ്മണി പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതീക്ഷകളെ കരിച്ചുകളയുന്ന വിധത്തില്‍ ദുരന്തം തേടിയെത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഓടുന്ന കാറിന് തീ പിടിച്ച് പ്രജിത്തും റീഷയും വെന്തുമരിച്ചത്. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ശ്രീപാർവതിയും ഉണ്ടായിരുന്നു. എന്നാല്‍ ആ യാത്ര ആ കുരുന്നിനുണ്ടാക്കിയത് വലിയൊരു ആഘാതമായിരുന്നു.

അപകടത്തിന് വഴിവെച്ചത് സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂടാണെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനായി ജെസിബി ഉള്‍പെടെയുളള വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായിരുന്നു പ്രജിത്തിന്റെ തൊഴില്‍. സഹോദരന്‍ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്. കാറിൽ നിന്നും പുക ഉയർന്നതിന് ഇടയിലാണ് കാർ നിർത്തി പ്രജിത്ത് പുറകിലിരിക്കുന്ന ഭാര്യ റീഷയുടെ പിതാവ് വിശ്വനാഥൻ, അമ്മ ശോഭന, ശോഭനയുടെ അനുജത്തി സജ്ന, റീഷയുടെ മൂത്ത മകൾ ഏഴു വയസുകാരി ശ്രീപാർവ്വതി എന്നിവരോട് ഡോർ തുറന്ന് രക്ഷപ്പെടാൻ പറഞ്ഞത്.

മുൻപിലെ ഡോർ തുറന്ന് റീഷയും പ്രജീത്തും പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും അപ്പോഴെക്കും കാർ തീഗോളം പോലെ കത്തിയിരുന്നു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭയമുള്ളതിനാൽ കാറിനടുത്തേക്ക് ഓടി പോകാനോ ദമ്പതികളെ രക്ഷപ്പെടുത്താനോ നാട്ടുകാർക്കും ഫയർഫോഴ്സിനും കഴിഞ്ഞില്ല. കൺമുന്നിൽ രണ്ട് പേർ ജീവനോടെ എരിയുന്നത് കാണേണ്ടി വന്ന നടുക്കത്തിലാണ് നാട്ടുകാരും.

ചെറുകിട കരാർ ജോലി ചെയ്തുവരികയായിരുന്നു പ്രജീത്ത്. മറ്റൊരു യാത്രയ്ക്കിടെ ജില്ലാ ആശുപത്രിയിൽ ഗർഭിണിയായ റീഷയെ പ്രസവത്തിനായി കൊണ്ടുപോകുകയായിരുന്നു ഇവർ. അതുകൊണ്ടാണ വീട്ടുകാരെയും ഒപ്പം കൂട്ടിയത്. വാഹനത്തിനുള്ളില്‍നിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ പടര്‍ന്നിരുന്നു. കാറിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിന്‍വാങ്ങി.

 

ഒന്നും ചെയ്യാനാകാതെ പലരും തലയില്‍ കൈവച്ച് തകര്‍ന്ന മനസ്സോടെ നിലത്തിരുന്നു. മരിച്ചത് ആരാണെന്ന് അറിയില്ലെങ്കിലും സ്ത്രീകളുള്‍പ്പടെ പലരും പൊട്ടിക്കരഞ്ഞു. കാറില്‍നിന്ന് രക്ഷപ്പെട്ടവരുടെ നിലവിളിയും നിസ്സഹായതയും കണ്ടുനിന്നവരുടെ ഉള്ളുതകര്‍ത്തു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും രണ്ടുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു. സംഭവമറിഞ്ഞ് കൂടുതലാളുകള്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും ഒഴുകിയെത്തിയിരുന്നു. നുറു മീറ്റർ അകലെയുണ്ടായിരുന്ന ഫയർഫോഴ്സ് തീ അണച്ചുവെങ്കിലും ഗർഭിണിയായ റിഷയെയും ഭർത്താവിനെയും രക്ഷിക്കാൻ കഴിഞ്ഞില്ല.

വാതിൽ പൊട്ടിപൊളിഞ്ഞാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നതുകണ്ട് കരഞ്ഞുവിളിച്ച എട്ടുവയസ്സുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അച്ഛനും അമ്മയും എവിടെയെന്നായിരുന്നു നിലവിളിച്ചുകൊണ്ട് ശ്രീപാര്‍വതിയുടെ ചോദ്യം. ജില്ലാ ആസ്പത്രിയുടെ അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോഴും ശ്രീപാര്‍വതി ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി.

 

നിമിഷനേരം കൊണ്ടു മാതാപിതാക്കളെ നഷ്ടപ്പെട്ട കുറ്റ്യാട്ടൂർ ഉരുവച്ചാലിനു സമീപം താമരവളപ്പിലെ വീട്ടിൽ ശ്രീപാർവതിക്ക് ഇനി തുണ അമ്മയുടെ മാതാപിതാക്കളായ വിശ്വനാഥനും ശോഭനയുമാണ്. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അഞ്ചേമുക്കാലോടെയാണ് മൃതദേഹങ്ങള്‍ റീഷയുടെ വീടായ കുറ്റിയാട്ടൂര്‍ ബസാറിനടുത്ത ആനക്കല്‍ പുതിയപുരയിലെത്തിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. കണ്ണീരോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ഇരുവരെയും അവസാനമായി കാണാനെത്തിയത്.

റീഷയുടെ അച്ഛന്‍ കെ.കെ.വിശ്വനാഥനും അമ്മ ശോഭനയും പ്രജിത്തിന്റെയും റീഷയുടെയും മകള്‍ ശ്രീപാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും അന്ത്യചുംബനം നല്‍കി. തുടര്‍ന്ന് ആറരയോടെ മൃതദേഹങ്ങള്‍ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉരുവച്ചാലിലെ പ്രജിത്തിന്റെ വീട്ടിലെത്തിച്ചു. സങ്കടം താങ്ങാനാകാതെ പ്രജിത്തിന്റെ സഹോദരി പ്രസന്ന ബോധരഹിതയായി. അവരെ ഉടന്‍ ആസ്പത്രിയിലെത്തിച്ചു.

ഏഴേകാലോടെ മൃതദേഹങ്ങള്‍ ശാന്തിവനത്തിലേക്ക് കൊണ്ടുപോയി. ആസ്പത്രിയിലും ഇരുവരുടെയും വീടുകളിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, മേയര്‍ ടി.ഒ.മോഹനന്‍, ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സി.പി.ഐ. നേതാവ് സി.എന്‍.ചന്ദ്രന്‍, സി.പി.എം. നേതാക്കളായ പി.വി.ഗോപിനാഥ്, എം.പ്രകാശന്‍, എന്‍.അനില്‍കുമാര്‍, കുറ്റിയാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി തുടങ്ങിയവരെത്തി അന്തിമോപചാരങ്ങളര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (11 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (23 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (34 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (59 minutes ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (3 hours ago)

Malayali Vartha Recommends