ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നോ..? ആ മക്കളെ ഓർത്തുകൂടായിരുന്നോ..? കണ്ണീരോടെ ആ ചോദ്യം

നിരവധി പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപര്‍ണ. അപര്‍ണ്ണയുടെ മരണം പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും സീരിയല്‍ ലോകത്തിനുമൊന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. എന്തിനാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരുടേയും മുഖത്ത്. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മരണത്തിലേക്ക് നയിക്കാൻ കാരണമായതായി പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നു. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ പേരിലുള്ളത്.
ഇൻസ്റ്റഗ്രാമിലെ അപര്‍ണ്ണയുടെ അക്കൌണ്ടില്‍ അഭിനയത്തിന്‍റെ വിവരങ്ങളോ, നടി എന്ന രീതിയിലെ വലിയ പ്രമോഷനുകളോ കാണാനാകില്ല. കുടുംബവുമായി തന്‍റെ നിമിഷങ്ങള്‍ ചിലവഴിക്കുന്ന ഒരു വീട്ടമ്മയാണ് അപര്‍ണ്ണ എന്നെ തോന്നു. കുട്ടികള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവും ഉള്ള നിരവധി നിമിഷങ്ങള്‍ മനോഹരമായ ഗാനങ്ങള്‍ ചേര്‍ത്ത് അപര്‍ണ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവസാനത്തെ പോസ്റ്റ് പോലും വളരെ സന്തോഷം നിറഞ്ഞതായിരുന്നു. മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ "എന്റെ ഉണ്ണി കളി പെണ്ണ്" എന്നാണ് അപര്‍ണ്ണ എഴുതിയിരിക്കുന്നത്. അപര്‍ണ്ണയുടെ മരണം സംഭവിക്കുന്നത് മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു ഈ പോസ്റ്റെന്നാണ് പോസ്റ്റിന്‍റെ ടൈം വ്യക്തമാക്കുന്നത്. അപര്‍ണ്ണയുടെ പോസ്റ്റിന് അടിയില്‍ വളരെ വേദനയോടെയാണ് പല കമന്‍റുകളും വരുന്നത്. ഈ പോസ്റ്റിട്ടത് മരിക്കാനായിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നീ എന്തിനിത് ചെയ്തു? ഈ കുഞ്ഞുമക്കളെ ഓര്‍ത്തൂടായിരുന്നോ? ഇങ്ങനെ നിരവധി കമന്‍റുകള്‍ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. സഞ്ജിത്ത് എന്നാണ് അപർണയുടെ ഭർത്താവിന്റെ പേര്. രണ്ട് പെൺമക്കളുമുണ്ട്. അപർണയുടെ മരണത്തിലെ ആഘാതത്തിലാണ് കുടുംബം.
അവസാന പോസ്റ്റിന് മുന്‍പ് അപര്‍ണ്ണ പങ്കുവച്ച പോസ്റ്റിന് വിഷദത്തിന്‍റെ ഛായ ഉണ്ടായിരുന്നു. 'ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്നവളുമാകാം. എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാണ്' - എന്നാണ് ഈ വീഡിയോയുടെ ബാക്ഗ്രൌണ്ടില്‍ പറയുന്നത്.
സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായും സഹോദരി കരമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുറച്ചുനാളായി അപർണയും ഭർത്താവ് സഞ്ജിത്തും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയും കൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപർണ കിടപ്പുമുറിയിൽക്കയറി അമ്മ ബീനയെ വീഡിയോ കോൾ വിളിച്ച് കുടുംബപ്രശ്നങ്ങൾ അറിയിച്ചു.
മകളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അമ്മ ബീന, അപർണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടൻതന്നെ അപർണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തപ്പോൾ ഇവർ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്നുനോക്കി. അപ്പോഴാണ് അപർണയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുമ്പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha