ജ്യോതിഷ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്
വിദേശത്തെ മികച്ച തൊഴിലിലൂടെ ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്നങ്ങളുമായി സൗദിയിലെത്തിയ യുവാവിന്റെ അവസ്ഥ ഒരു കൊട്ടുകഥയായി തോന്നുന്ന തരത്തിലാണ്. കാഴിക്കോട് കൂട്ടാലിട സ്വദേശി ജ്യോതിഷ് ബാലന് ആണ് തൊഴിലുടമയായ അറബിയുടെ ക്രൂരമായ പീഡനത്തിന് ഇരയായി സൗദിയില്‍ ജീവിച്ചിരുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലുമായി സാമ്യമുള്ള തരത്തിലുള്ള ജീവിതമാണ് സൗദിയില്‍ ജ്യോതിഷ് അനുഭവിച്ചത്. ഒടുവില്‍ ജ്യോതിഷിന് പ്രവാസി സംഘം രക്ഷകരായെത്തി. മരുഭൂമിയില്‍ ആടുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ജ്യോതിഷിനെ രക്ഷിച്ചത് അറബി പ്രവാസി സംഘമാണ്. ഉടന്‍ തന്നെ ജ്യോതിഷ് നാട്ടിലേയ്ക്ക് മടങ്ങും.
കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെത്തിയതാണ് ജ്യോതിഷ്. ഡ്രൈവര്‍ ജോലിക്കെന്ന പേരില്‍ സ്പോണ്‍സര്‍മാര്‍ കൊണ്ടുപോയ ജ്യോതിഷിനെക്കുറിച്ച് വീട്ടുകാര്‍ക്ക് രണ്ട് മാസംവരെ ഒരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സൗദിയിലെ പ്രവാസി സംഘം വഴി അന്വേഷിച്ചപ്പോഴാണ് ജ്യോതിഷിന്റെ സൗദിയിലെ ജീവിതം പുറം ലോകം അറിയുന്നത്. ജ്യോതിഷിനെ രക്ഷപ്പെടുത്താന്‍ പ്രവാസി സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
സൗദിയിലെ ലേബര്‍ കോടതിയില്‍ പ്രവാസി സംഘം പരാതി നല്‍കിയിട്ടുണ്ട്. മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിനേയും എംബസിയേയും സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, കേന്ദ്രമന്ത്രി സുഷമാ സ്വരാജിനും കുടുംബം നിവേദനം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha