പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ കൊന്ന് മൃതദേഹം കുളിപ്പിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു: ഒരു രാത്രി മുഴുവന്‍ കഴിഞ്ഞ് ഒളിവില്‍ പോയി
ഇത്രയും ക്രൂരനാകാന്‍ ഒരു ഭര്‍ത്താവിന് കഴിയുമോ എന്ന ചോദ്യം ബാക്കിവയ്ക്കുകയാണ് ഡല്‍ഹിയിലെ സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നതിന് ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി നിഹാല്‍ വിഹാറില്‍ താമസിക്കുന്ന മോണിക്ക (23)യെയാണ് ഭര്‍ത്താവ് പ്രദീപ് ശര്‍മ (25) കൊലപ്പെടുത്തിയത്.
രണ്ട് വര്‍ഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ജോലി അന്വേഷിച്ചാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഏറെ അന്വേഷിച്ചിട്ടും പ്രദീപിന് ജോലി കിട്ടിയില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നു.
താമസിക്കുന്ന വീട്ടില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് വീട്ടുടമ എത്തിയതോടെയാണ് പ്രശ്നം വഷളായത്. ഇതിനെ ചോദ്യം ചെയ്ത മോണിക്കയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു പ്രദീപ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രദീപിനെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.
കല്ലുകൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച പ്രദീപ് തല നിരവധി തവണ ചുവരില്‍ ഇടിക്കുകയും ശ്വാസം നിലയ്ക്കും വരെ ഇതു തുടര്‍ന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കുളിമുറിയില്‍ കൊണ്ടു പോയി കുളിപ്പിച്ചു. പിന്നീട് മൃതദേഹം കട്ടിലില്‍ എത്തിച്ച ശേഷം, മോണിക്കയുടെ ശരീരത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഒരു ദിവസം രാത്രി മുഴുവന്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം പ്രദീപ് ഒളിവില്‍ പോവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha