ഈ ക്രൂരതയ്ക്ക് മാപ്പില്ല... ആസിഡെറിഞ്ഞ് കണ്ണു പോയ അന്ധവീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാകിസ്ഥാനില്‍ നിന്നും വന്നത്. പഞ്ചാബ് പ്രവിശ്യയിലെ ലയ്യയിലായിരുന്നു സംഭവം. സാമ്പത്തിക സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് അന്ധവീട്ടമ്മയെ യുവാവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നാലു മക്കളുടെ മാതാവും 15 വര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ കണ്ണുപോയ സ്ത്രീയ്ക്കായിരുന്നു ഈ ദുര്യോഗം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മുഹമ്മദ് യൂനുസ് എന്നയാളും അയാളുടെ രണ്ടു കൂട്ടുകാരും ചേര്‍ന്ന് ഇവരെയും 12 കാരിയായ മകളെയും കെട്ടിയിട്ട ശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. 2002 ല്‍ 2002 ല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ബന്ധുകൂടിയായ ഇയാള്‍ ആസിഡ് ഒഴിച്ച് ഇവരുടെ കാഴ്ച നഷ്ടപ്പെടുത്തുകയും പിന്നീട് ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു വന്നിരുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവും നാലു മക്കളുമുണ്ട് ഇവര്‍ക്ക്.
ഇവരുടെ തൊട്ടടുത്ത് തന്നെ താമസിക്കുന്നയാളാണ് യൂനിസ്. സ്ത്രീയെയും ഭര്‍ത്താവിനെയും വര്‍ഷങ്ങളായി സാമ്പത്തികമായി സഹായിച്ചിരുന്നതിനാല്‍ സംഭവ ദിവസം പണം നല്‍കാമെന്ന ഇയാള്‍ പറഞ്ഞത് യുവതി സ്വീകരിക്കുകയായിരുന്നു. ഇവര്‍ മകളെ ലയ്യയിലെ ടെഹ്സില് ഹെഡ് ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റിലില് ചികിത്സയ്ക്കായി കൊണ്ടുപോയി മടങ്ങി വന്ന ശേഷമായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും വന്ന ശേഷം തന്റെ വീട്ടില്‍ എത്തിയാല്‍ 3,000 രൂപ നല്‍കാമെന്ന് യുനിസ് പറഞ്ഞത് അനുസരിച്ചാണ് യുവതിയും മകളും വീട്ടില്‍ എത്തിയത്.
എന്നാല്‍ വീട്ടിലെത്തിയ ഇരുവരെയും യൂനിസ് പിടിച്ചു കെട്ടുകയും മാതാവിനെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ വെച്ച് യൂനിസും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്നില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha