Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

ഇത്‌ നടന്നാല്‍ കുടിയന്‍മാരേ നിങ്ങള്‍ക്ക്‌ സന്തോഷിക്കാം

10 MAY 2014 11:16 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

പുതിയ അബ്‌കാരി നയം തള്ളാനും കൊള്ളാനുമാകാതെ സര്‍ക്കാരിന്‌ തലവേദനയായിരിക്കുകയാണ്‌. ഒറ്റ ലൈസന്‍സിന്റെ പേരില്‍ പല ബാര്‍ ശാഖകള്‍ തുടങ്ങയവരൊക്കെ വെള്ളിടിയോടെയാണ്‌ പുതിയ അബ്‌കാരി നയത്തെ കാണുന്നത്‌.
ത്രി സ്റ്റാര്‍ , ഫോര്‍ സ്റ്റാര്‍ തുടങ്ങിയ ഓമന പേരുകളില്‍ ഒരു ബാര്‍ ലൈസന്‍സ്‌ നേടിയവര്‍ കെട്ടിടത്തിന്റെ മുമ്പിലും പുറകിലും വശങ്ങളിലുമൊക്കെയായി പല ബാറുകള്‍ തുറക്കുന്നത്‌ നിരോധിക്കണം എന്നതാണ്‌ പുതിയ അബ്‌കാരി നയത്തിന്റെ കാതലായ ഭാഗം. സമൂഹത്തിലെ പല തട്ടിലുള്ള ആള്‍ക്കാരെ ആകര്‍ഷിക്കാനായി സംഘടിപ്പിക്കുന്ന ഇത്തരം സര്‍വീസ്‌ ഡെസ്‌കുകള്‍ പാടില്ലെന്നത്‌ ബാര്‍ മുതലാളിമാര്‍ക്ക്‌ ചിന്തിക്കാനെ കഴിയില്ല. തറ ബാര്‍ , മീഡിയം ബാര്‍ , പ്രീമിയം ബാര്‍ , സൂപ്പര്‍ ബാര്‍ എന്നിങ്ങനെ 4 വിഭാഗമായാണ്‌ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പല ബാറുകളെ തരം തിരിക്കുന്നത്‌.
തറബാര്‍ എന്നത്‌ പേര്‌ പോലെ തന്നെയാണ്‌. സിനിമ തീയറ്ററുകളില്‍ നിന്നും തറ ടിക്കറ്റ്‌ മാഞ്ഞ്‌ പോയിട്ട്‌ കാല്‍ നൂറ്റാണ്ടായെങ്കിലും ഈ ആധുനിക ലോകത്തും തറ ടിക്കറ്റുള്ള സ്ഥലമാണ്‌ ഈ തറ ബാര്‍ . വെറും സാധാരണക്കാരേയും കൂലിപ്പണിക്കാരേയും ഉദ്യേശിച്ചാണ്‌ ഈ തറ ബാറുകള്‍ . വെറും തറയില്‍ നിന്നു കൊണ്ട്‌ (നില്‍പ്പനടി) ആവശ്യമുള്ള പെഗ്ഗടിച്ച്‌ സ്ഥലം കാലിയാക്കണം. മനം മടുക്കുന്ന നാറ്റമാണ്‌ ഇത്തരം ബാറുകളുടെ പ്രത്യേകത. കുടിക്കുന്നവരും ഇടയ്‌ക്കൊക്കെ തറയാകുന്നതും ഈ തറ ബാറിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു. പേരു തറയാണെങ്കിലും ഒരു ബാറിന്റെ ജീവ നാഡിയാണ്‌ ഈ തറ ബാര്‍ ഇവിടെ നിന്നും കിട്ടുന്ന വരുമാനമായിരിക്കും ഏറ്റവും കൂടുതല്‍ .
അടുത്തത്‌ മീഡിയം ബാറാണ്‌. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ , മറ്റ്‌ സ്ഥിരവരുമാനമുള്ള സമൂഹത്തിലെ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടാണ്‌ മീഡിയം ബാറുകള്‍ നടത്തുന്നത്‌. ട്യൂട്ടോറിയല്‍ കോളേജിന്റെ അന്തരീക്ഷത്തിലുള്ള ഇടുങ്ങിയ ബഹളമുള്ള മുറിയില്‍ ഇരിക്കാന്‍ പറ്റിയാല്‍ ഭാഗ്യം.
സമൂഹത്തിലെ മാന്യന്മാര്‍ എന്ന്‌ സ്വയം അവകാശപ്പെടുന്നവരെ ഉദ്യേശിച്ചാണ്‌ പ്രീമിയം ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മങ്ങിയ വെളിച്ചത്തില്‍ മനസമാധാനത്തോടെ രണ്ട്‌ പെഗ്ഗടിക്കാന്‍ പറ്റുന്നിടമാണ്‌ ഇത്തരം പ്രീമിയം ബാറുകള്‍ .
നാലു കാശുള്ളവന്‌ അലുമ്പില്ലാതെ രണ്ടെണ്ണം വിടാന്‍ കഴിയുന്ന സ്റ്റാന്‍ഡേര്‍ഡ്‌ ബാറാണ്‌ സൂപ്പര്‍ ബാറുകള്‍ . കാശിന്റെ വലിപ്പം നോക്കാത്ത മാന്യന്‍മാരായതില്‍ അവര്‍ക്കാവശ്യമുള്ള മദ്യവും ഭക്ഷണവുമെല്ലാം വിളമ്പാനായി രാജകീയ വേഷധാരികളുമുണ്ടാവും.
തുശ്ചമായ ഫീസടച്ച്‌ ഒറ്റ ലൈസന്‍സിലുള്ള പലവിധ മദ്യക്കച്ചവടം പുതിയ അബ്‌കാരി നയം അനുസരിച്ച്‌ നടക്കില്ലെന്ന്‌ ചുരുക്കം.
രണ്ട്‌ പെഗ്ഗില്‍ കൂടുതല്‍ കഴിച്ച്‌ വണ്ടിയോടിച്ച്‌ പിടിക്കപ്പെട്ടാല്‍ ബാര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കണമെന്നാണ്‌ മറ്റൊരു വ്യവസ്ഥ. ഇത്‌ നടപ്പാക്കിയാലുള്ള പുലിവാല്‌ ആലോചിച്ചു നോക്കൂ.
രണ്ടെണ്ണം വിട്ടിട്ട്‌ കുടിയന്‍മാര്‍ക്ക്‌ എന്തെങ്കിലും ദേഹാസ്വാസ്‌ത്യമുണ്ടായാല്‍ വിശ്രമിക്കാനുള്ള സംവിധാനവും ബാറില്‍ ഉണ്ടായിരിക്കണം. അത്യാവശ്യമെങ്കില്‍ ഡോക്‌ടറുടെ സേവനങ്ങളും ലഭ്യമാക്കണം.
ആരോഗ്യം, റവന്യൂ, എക്‌സൈസ്‌ എന്നീ മേഖലകളെ ഏകോപിച്ചുള്ള നിലവാര പരിശോധന കര്‍ശനമായി നടപ്പിലാക്കണമെന്നും പുതിയ അബ്‌കാരി നയത്തില്‍ പറയുന്നു.
ഇങ്ങനെ കുടിയന്മാരുടെ ഭാഗത്ത്‌ നിന്ന്‌ നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ കൂച്ചുവിലങ്ങിടുകയാണ്‌ ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. നാറ്റം, വൃത്തിയില്ലായ്‌മ, ഗ്ലാസ്‌ കഴുകാതിരിക്കുക എന്നിവയാണ്‌ നിലവാര തകര്‍ച്ചയുടെ മുഖ്യം. പല ബാറുകളിലും അളവില്‍ കുറച്ച്‌ മദ്യം നല്‍കുന്നു എന്ന പരാതിയും വ്യാപകമാണ്‌. ഇതില്‍ നിന്നും കുടിയന്‍മാരെ സംരക്ഷിക്കുക എന്നതും സന്തോഷം പകരുന്ന കാര്യമാണ്‌.
ഇതെല്ലാം ബാറുകാരോട്‌ നേരിട്ട്‌ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള കുടിയന്‍മാര്‍ ഇല്ലതന്നെ. കാരണം ബാറില്‍ അടിയുണ്ടാക്കിയിട്ടുള്ളവന്‍ പുറം ലോകം കാണില്ലെന്നാണ്‌ നാട്ടുനടപ്പ്‌. അതിനാല്‍ കിട്ടുന്നത്‌ വേണമെങ്കില്‍ മൂക്കുപൊത്തി കുടിക്കുക, സ്ഥലം വിടുക.
ബാര്‍ മുതലാളിമാരും എക്‌സൈസ്‌ മന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും ഒരു സമുദായ നേതാവും എല്ലാം ചേര്‍ന്ന്‌ പാറ പോലെ ഈ പുതിയ അബ്‌കാരി നയം നടപ്പാക്കാതിരിക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നടപ്പാക്കാന്‍ ഒരൊറ്റ സുധീരന്‍ മാത്രം. ഇതെല്ലാം മറികടന്ന്‌ സമഗ്ര അഴിച്ചു പണിയിലൂടെ പുതിയ അബ്‌കാരി നയം കൊണ്ടുവരാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞാല്‍ കുടിയന്‍മാരുടെ ഭാഗ്യം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ച് ഭീകരാക്രണത്തിലെ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു;പാകിസ്ഥാന്റെ മടയില്‍ കയറി തീര്‍ക്കുമെന്ന് ഇന്ത്യ, ലഷ്‌കര്‍ ഭീകരരുടെ വിവരങ്ങള്‍ ചൂഴ്‌ന്നെടുത്ത് അജിത് ഡോവലിന്റെ ചു  (9 minutes ago)

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (24 minutes ago)

പുതുതായി വാങ്ങിയ കാര്‍ ക്ഷേത്രത്തില്‍ പൂജിക്കുന്നതിനിടെ മുന്നോട്ടുപാഞ്ഞ് തൂണില്‍ ഇടിച്ച് തകര്‍ന്നു  (44 minutes ago)

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാദ്ധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (53 minutes ago)

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്  (1 hour ago)

ഒമാനില്‍ വാഹനപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു  (1 hour ago)

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (1 hour ago)

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (3 hours ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (3 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (4 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (4 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (4 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (4 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (4 hours ago)

Malayali Vartha Recommends