യുട്യൂബില്‍ തരംഗമായ കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക വഴി ഇന്റര്‍നെറ്റിലും യുട്യൂബിലും തരംഗമായ കത്തോലിക്കാ കന്യാസ്ത്രീ റിയാലിറ്റി ഷോയില്‍ വിജയിയായി. ഇരുപത്തിയഞ്ചുകാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്കച്ചിയ ആണ് 'ദി വോയ്സ് ഓഫ് ഇറ്റലി' എന്ന റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയത്. കന്യാസ്ത്രീയുടെ കുപ്പായവും ക്രൂശിതരൂപവും അണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ക്രിസ്റ്റിന, തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു.
അമേരിക്കന്‍ പോപ് ഗായിക അലീസിയ കീസ് ആലപിച്ച 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനവുമായി റിയാലിറ്റി ഷോയില്‍ രംഗപ്രവേശം ചെയ്ത സിസ്റ്റര്‍ ക്രിസ്റ്റിന, വിധികര്‍ത്താക്കളെ അമ്പരപ്പിച്ചിരുന്നു. സിസ്റ്റര്‍ ആലപിച്ച ആ ഗാനം യുട്യൂബില്‍ ഇതുവരെ അഞ്ചുകോടിയിലേറെ തവണ പ്ലേ ചെയ്തു കഴിഞ്ഞു.തന്റെ ഗാനങ്ങള്‍ 'ദൈവത്തിന്റെ സൗന്ദര്യ'മാണ് പ്രകടിപ്പിക്കുന്നതെന്ന് വിശ്വസിക്കുന്നതായി സിസ്റ്റര്‍ ക്രിസ്റ്റിന പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ 'നോ വണ്‍' പാടിക്കൊണ്ടാണ് റിയാലിറ്റി ഷോയില്‍ പ്രവേശിച്ചതെങ്കില്‍, 1980 കളിലെ സിനിമാഗാനമായ 'ഫ് ളാഷ്ഡാന്സ്....വാട്ട് എ ഫീലിങ്' എന്ന ഗാനം ആലപിച്ചാണ് അവര്‍ വിജയിയായത്. സിസ്റ്റര്‍ ക്രിസ്റ്റിന ഉള്‍പ്പടെ നാലുപേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 62 ശതമാനം വോട്ട് നേടിയാണ് സിസ്റ്റര്‍ ക്രിസ്റ്റിന വിജയിച്ചത്. എന്നാല്‍, കന്യാസ്ത്രീയുടെ വേഷത്തില്‍ മത്സരിക്കാനുള്ള അവരുടെ തീരുമാനം ചില കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha