തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും വിവാഹിതരായി
ഒടുവിൽ കാത്തിരുന്ന താരകല്യാണം നടന്നു. തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയുമാണ് ഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമാണ് നടന്നത്. ക്രിസ്ത്യൻ ആചാരം അനുസരിച്ചുള്ള വിവാഹം ഇന്ന് നടക്കും. ഹിന്ദു വിവാഹത്തിന് പരമ്പരാഗത സാരിയാണ് സാമന്ത അണിഞ്ഞത്. ഇന്ന് ഗൗൺ അണിഞ്ഞാവും സാമന്ത വിവാഹിതയാവുക.
പ്രമുഖ ഫാഷൻ ഡിസൈനർ സൈനർക്രേഷ ബജാജാണ് സാമന്തയുടെ വിവാഹ വസ്ത്രങ്ങൾ രൂപകല്പന ചെയ്തത്. 10 കോടി രൂപയാണ് വിവാഹത്തിന് ചെലവിട്ടത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് അങ്ങനെ തന്നെ ആയിരിക്കും. വിവാഹത്തിന് ശേഷം ഹൈദരാബാദിൽ ഗംഭീര വിരുന്ന് സത്കാരം നടത്തുന്നുണ്ട്.
ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം അടുത്ത വർഷം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ നാഗചൈതന്യയുടെ അർദ്ധ സഹോദരനും നടി അമലയുടെ മകനുമായ അഖിൽ അക്കിനേനിയുടെ മേയിൽ നടക്കാനിരുന്ന വിവാഹം മുടങ്ങി. ഇതോടെ നാഗചൈതന്യയുടെ വിവാഹം ഉടൻ തന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha