Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...


മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു... വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ സംബന്ധിച്ച് അവ്യക്തത.... സംസ്ഥാനത്തെ നാഥനില്ലാതാക്കിയെന്ന് പ്രതിപക്ഷ കക്ഷികള്‍....


കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്...കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രാസെനേക അറിയിച്ചു...വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി...


അതിന് വകുപ്പ് വേറെ... കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധ്യത കുറവ്; മേയര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം; രണ്ടുവര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണെങ്കിലും പഴുതുകളേറെ


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും

'അന്ന് വാ തുറക്കാൻ മടികാണിച്ച വൈദീക ശ്രേഷ്ഠന്മാർ ഇപ്പൊ കാണിക്കുന്ന ഈ ധാർമികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാൽ മതിയായിരുന്നു'...  

31 DECEMBER 2017 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഭൂമി വില്‍പന വിവാദവുമായി ബന്ധപ്പെട്ടു സീറോ മലബാർ സഭയിലെ കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഒരു കൂട്ടം വൈദീകരും വിശ്വാസികളും മാര്‍ ആലഞ്ചേരിക്കെതിരെ തിരിയുമ്പോൾ കെസിവൈഎമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാധ്യമപ്രവർത്തകയുമായ ഷെറിൻ വിൽ‌സന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുകയാണ്.

ഷെറിൻ വിൽ‌സന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വൈദികരെല്ലാം പാവാടാ!!!!

(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!’)

............................................

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികർ രംഗത്ത് വന്നിരിക്കുന്നു..അതിൽ ഒരു വൈദികൻ ഒരു ചാനലിൽ പറയുന്നത് കേട്ടു "സഭയിൽ അരുതാത്തതു നടക്കുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ധാർമ്മികതയ്ക്കുചേരുന്നതല്ലെന്ന്" ഈ കുറിപ്പെഴുതാൻ ആ വൈദികനാണ് പ്രചോദനം .

(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങൾക്കോ വ്യക്തികൾക്കോ നിങ്ങൾക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം)

ധാർമ്മികത !!!

*കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വൈദികൻ പീഡിപ്പിച്ചപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ

*തൃശ്ശൂരിൽ വീട്ടമ്മയുമായി വൈദികൻ നാടുവിട്ടപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* അങ്ങ് മലബാറിൽ വൈദികനിൽ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗർഭമുണ്ടായപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* മനുഷ്യക്കടത്തു കേസിൽ കെസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ആയിരുന്ന വൈദികൻ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

*സഭയുടെ ആശുപത്രി നിർമ്മാണത്തിലേക്ക് പിതാവിന്റെ അഭ്യർത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവൽ ബ്ളാക്മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.

* സഭയുടെ സ്ഥാപനങ്ങളിൽ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നൽകുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികർ പ്രതികരിച്ചില്ല?

* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാൻ തരം താണ കളികൾ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്

* ഇടവക പള്ളി പുതുക്കി പണിയാൻ ഏല്പിച്ച കോൺട്രാക്ടർ ഇടവകക്കാർ പിരിച്ചു നൽകിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോൾ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്

* തിരുനാൾ ആഘോഷത്തിൽ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്

* നോട്ട് നിരോധനം വന്നപ്പോൾ പ്രേക്ഷിതപ്രവർത്തനത്തിലേർപ്പെടുന്ന വൈദികൻ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകൾ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതർ പറഞ്ഞു കേട്ടിട്ടുണ്ട്

* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരിൽ ഒരു കുട്ടിയോട് അൾത്താരയിൽ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്

* ഇടവകയിലെ ശവക്കല്ലറകൾ കോടികൾക്കു വിൽക്കാൻ ശ്രമിക്കുകയും എതിർത്തവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്

* ലളിതമായി ജീവിക്കാൻ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറിൽ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്

* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോൾ സ്ഥലം വിൽക്കാതിരുന്ന വീട്ടുകാരെ വിൽക്കാൻ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്

* കോളേജിൽ അഡ്മിഷൻ കൊടുത്ത കോഴ്സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാർത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്

*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്

* സാധാരണക്കാരന് മറ്റു സഭയിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പള്ളിയിൽ നടത്താൻ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നൻ ആണെങ്കിൽ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയിൽ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്

* സഭയിലെ സത്യങ്ങൾ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്

ഇനിയും അക്കമിട്ടു നിരത്താൻ ഏറെയുണ്ട്!!!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികർ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ!!!!

വില്യം ഷേക്‌സ്‌പിയറിന്റെ ജൂലിയസ് സീസർ എന്ന കൃതിയിൽ മാർക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓർമ്മ വരുന്നത്...BRUTUS SAYS “CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!”

ഇതൊക്കെ ഈ കേരളത്തിൽ, നമ്മുടെ സിറോ മലബാർ സഭയിൽ നടന്നപ്പോഴൊന്നും വാ തുറക്കാൻ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാർ ഇപ്പൊ കാണിക്കുന്ന ഈധാർമികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാൽ മതിയായിരുന്നു. കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി തെറ്റ് ചെയ്തെന്നോ ഇല്ലെന്നോഞാൻ പറയുന്നില്ല..തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ...

ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേർത്തുകൊള്ളട്ടെ ...

എന്ന്

ഷെറിൻ വിൽസൺ

(കെസിവൈഎമ്മിന്റെ മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ ഇവരെ കുറച്ചു കൂടുതൽ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാൻ സഹായകരമായിട്ടുണ്ടേ ...അതോടെ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ!!!! )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി ബസിന് അടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്...  (5 minutes ago)

ഇന്ന് ജാ​ഗ്രതയുടെ ദിനം  (6 minutes ago)

ആ വലിയ രഹസ്യം...  (10 minutes ago)

വീണ്ടും പിഴ.... രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ...  (12 minutes ago)

വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക;  (16 minutes ago)

കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു.... രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്  (27 minutes ago)

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്...രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്ന് സൂചന  (39 minutes ago)

9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല....  (52 minutes ago)

യുകെയിലെത്തി പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുവേ വിധി തട്ടിയെടുത്തു.... ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു  (56 minutes ago)

പ്രധാനമന്ത്രി മുങ്ങി: ശതകോടീശ്വരൻമാർ ക്യൂ നിൽക്കുന്നു : പരിഹാസ ചിരിയിൽ രാജ്യം...!  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല....  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്...  (1 hour ago)

ഒടുവില്‍ ഹൈക്കമാന്‍ഡ് ചുമതലയേല്‍ക്കാന്‍ അനുമതി നല്‍കി... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരന്‍ ഇന്ന് തിരികെ എത്തും...  (2 hours ago)

Malayali Vartha Recommends