Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കപ്പ് നേടി; എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന് ന്യൂസിലാന്‍ഡിനെ ഒതുക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയം സുനിശ്ചിതമായിരുന്നു; എന്നാല്‍ ന്യൂസിലാന്‍ഡ് മികച്ച ബൗളിംഗ് പുറത്തെടുത്തോടെ ഇംഗ്ലണ്ട് പതറി; വിജയം നേടിയത് സൂപ്പര്‍ ഓവറില്‍ 

14 JULY 2019 11:44 PM IST
മലയാളി വാര്‍ത്ത

ആവേശം നിറഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ്് ലോക കപ്പ് നേടി 242 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് 100 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവിലും വിജയിക്കാനായില്ല. തുടര്‍ന്ന് സൂപ്പര്‍ ഓവറിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.

20 പന്തില്‍ 17 റണ്‍സെടുത്ത ജേസണ്‍ റോയിയെ മാറ്റ് ഹെന്റി വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 28 റണ്‍സിന്റെ കൂട്ടുകട്ടുണ്ടാക്കാനെ റോയിക്ക് കഴിഞ്ഞുള്ളു.

റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്നിതിനിടെ ജോ റൂട്ടിനെ ഗ്രാന്‍ഡ്‌ഹോം പുറത്താക്കി. ടോം ലാഥത്തിനായിരുന്നു ക്യാച്ച്. 30 പന്തില്‍ ഏഴു റണ്‍സേ റൂട്ടിന് നേടാനായുള്ളു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയോടൊപ്പം 31 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ കിവീസ് ബൗളര്‍മാര്‍ തുടര്‍ച്ചയായ മൂന്ന് മെയ്ഡന്‍ ഓവറുകളെറിഞ്ഞു.

നിലയുറപ്പിക്കുകയായിരുന്ന ജോണി ബെയര്‍സ്‌റ്റോയെ ഫെര്‍ഗൂസണ്‍ തിരിച്ചയച്ചു. 55 പന്തില്‍ 36 റണ്‍സെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍ ബൗള്‍ഡ് ആയി. 24ാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും പുറത്തായി. നീഷാമിന്റെ ആദ്യ പന്തില്‍ ഫെര്‍ഗൂസണ്‍ന്റെ മനോഹര ക്യാച്ച്. പന്ത് നിലംതൊടുന്നതിന് തൊട്ടുമുമ്പ് ഫെര്‍ഗൂസണ്‍ന്റെ കൈയിലെത്തി. 22 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു മോര്‍ഗന്റെ സമ്പാദ്യം.

നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55 റണ്‍സെടുത്ത നിക്കോള്‍സിനും 47 റണ്‍സ് നേടിയ ലാഥത്തിനും ഒഴികെ കിവീസ് ബാറ്റിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. ലോഡ്‌സിലെ പിച്ചില്‍ റണ്‍ കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് അവസാന ഓവറുകളില്‍ പോലും ബൗണ്ടറി നേടാനായില്ല.

10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റിന്റെ ബൗളിങ്ങായിരുന്നു നിര്‍ണായകം. ക്രിസ് വോക്‌സ് ഒമ്പത് ഓവറില്‍ 37 റണ്‍സ് നല്‍കി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 29 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആദ്യം പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 29 റണ്‍സിന്റെ കൂട്ടകെട്ടാണ് ഗുപ്റ്റിലുണ്ടാക്കിയത്. 

പിന്നീട് കെയ്ന്‍ വില്ല്യംസണ്‍ന്റെ ഊഴമായിരുന്നു. 53 പന്തില്‍ 30 റണ്‍സ് അടിച്ച വില്ല്യംസണ്‍ പ്ലങ്കറ്റിന്റെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. രണ്ടാം വിക്കറ്റില്‍ നിക്കോള്‍സിനൊപ്പം 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വില്ല്യംസണ്‍ മടങ്ങിയത്. 

അര്‍ധ സെഞ്ചുറിയുമായി മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന നിക്കോള്‍സ് ആയിരുന്നു പ്ലങ്കറ്റിന്റെ രണ്ടാം ഇര. 77 പന്തില്‍ 55 റണ്‍സെടുത്ത നിക്കോള്‍സ് ബൗള്‍ഡ് ആയി. പിന്നീട് റോസ് ടെയ്‌ലറിലായിരുന്നു കിവീസിന്റെ പ്രതീക്ഷ. എന്നാല്‍ ടെയ്‌ലറെ പുറത്താക്കി മാര്‍ക്ക്വുഡ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 31 പന്തില്‍ 15 റണ്‍സെടുത്ത ടെയ്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.

നീഷാമായിരുന്നു അഞ്ചാമതായി പുറത്തായത്. 25 പന്തില്‍ 19 റണ്‍സെടുത്ത നീഷാമിനെ പ്ലങ്കറ്റ് റൂട്ടിന്റെ കൈയിലെത്തിച്ചു. പ്ലങ്കറ്റിന്റെ പന്തില്‍ ഫോര്‍ നേടിയ നീഷാം അടുത്ത പന്തില്‍ ഔട്ടാകുകയായിരുന്നു. 

ആറാം വിക്കറ്റില്‍ ഗ്രാന്‍ഡ്‌ഹോമും ടോം ലാഥവും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ പുറത്താക്കി വോക്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 56 പന്തില്‍ 47 റണ്‍സെടുത്ത ടോം ലാഥത്തിന്റേയും ചെറുത്തുനില്‍പ്പ് അവസാനിച്ചു. അതും ക്രിസ് വോക്‌സിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത് മാറ്റ് ഹെന്റി ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡ് ആയി. സാന്റ്‌നറും ബോള്‍ട്ടും പുറത്താകാതെ നിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (14 minutes ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (42 minutes ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (44 minutes ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (1 hour ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (1 hour ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (1 hour ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (1 hour ago)

പവന് 5240 രൂപയുടെ കുറവ്  (1 hour ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (1 hour ago)

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...  (2 hours ago)

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....  (2 hours ago)

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (2 hours ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (3 hours ago)

Malayali Vartha Recommends