ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. വിന്‍ഡീസിനെ 59 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ഏകദിനം വിജയിച്ചത്. ഇന്‍ഡ്യാഉയര്‍ത്തിയ 279 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന്റെ ഇന്നിങ്‌സ് 210 റണ്‍സില്‍ അവസാനിച്ചു.
ഭുവനേശ്വര്‍ കുമാറിന്റെ തകപ്പന്‍ ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ 210ല്‍ പുറത്താക്കാന്‍ സഹായിച്ചത്. ഭുവി നാല് വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയിസും(65), നിക്കോളാസും(42) മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി വിരാട് കോഹിലി മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. 42ാം സെഞ്ചുറി നേടിയ കോഹിലിക്കൊപ്പം ശ്രേയസ് അയ്യര്‍(71) കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ജയത്തോടെ ഇന്ത്യ പരമ്ബരയില്‍ ലീഡ് നേടി.
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അവസാന മത്സരം ഓഗസ്റ്റ് 14 ബുധനാഴ്ച നടക്കും.
https://www.facebook.com/Malayalivartha
























