Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാതുവെപ്പ്‌ ഹര്‍ഭജനിലേക്കും, ഇന്ന്‌ ചോദ്യം ചെയ്‌തേക്കും; റെയ്‌നയുള്‍പ്പെടെ 10 താരങ്ങള്‍ നിരീക്ഷണത്തില്‍; ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട്‌ സിന്ധ്യ രംഗത്ത്‌

29 MAY 2013 12:55 AM IST
മലയാളി വാര്‍ത്ത.

വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ഹര്‍ഭജന്‍ സിംഗിനേയും മറ്റു മൂന്നുപേരേയും മുംബൈ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തേക്കും. ഐ.പി.എല്ലില്‍ മുബൈയുടെ താരമാണ്‌ ഹര്‍ഭജന്‍ സിംഗ്‌. മറ്റു മൂന്നു പേര്‍ ചെന്നൈ താരങ്ങളാണ്‌. അറസ്റ്റിലായ ഗുരുനാഥ്‌ മെയ്യപ്പനുമായി അടുത്ത ബന്ധമാണ്‌ ഇവര്‍ക്കുള്ളത്‌. ഇവരെ കൂടാതെ ചെന്നൈയിലെ ഒരു ഹോട്ടല്‍വ്യവസായിയോട്‌ ചോദ്യം ചെയ്യലിനായി ഹാജരാകാനും ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അതിനിടെ യു.പിയില്‍ നിന്നുള്ള പത്ത്‌ താരങ്ങള്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. സുരേഷ്‌ റൈന, പിയൂഷ്‌ ചൗള, ആര്‍.പി സിംഗ്‌,പ്രവീണ്‍ കുമാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ ദേശീയ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം ചാമ്പ്യന്‍സ്‌ ട്രോഫിക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക്‌ തിരിക്കുന്നതിന്‌ മുന്‍പ്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി ഒന്നും മിണ്ടിയില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദ്യങ്ങള്‍ ചോദിച്ചിട്ടും ധോണി ഒരക്ഷരം പറഞ്ഞില്ല. വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന്‌ ബി.സി.സി.ഐ ധോണിയോട്‌ നിര്‍ദേശിച്ചതായാണ്‌ സൂചന. ധോണി ക്യാപ്‌റ്റനായ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമകള്‍ക്കെതിരെ വാതുവെയ്‌പ്‌ ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റിലായ ഗുരുനാഥ്‌ മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ സി.ഇ.ഒ ആണ്‌. ധോണിയുടെ ഭാര്യ സാക്ഷിയുടെ പേരിലും ആരോപണങ്ങള്‍ ഉണ്ട്‌. പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത വാതുവെയ്‌പുകാരന്‍ വിന്ദൂ ധാരാ സിംഗിനൊപ്പം ഗാലറിയില്‍ കളി കാണാനിരിക്കുന്ന സാക്ഷിയുടെ ചിത്രങ്ങളാണ്‌ അവരെയും വിവാദത്തിലേക്ക്‌ വലിച്ചിട്ടത്‌.

അതിനിടെ ബി.സി.സി.ഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട്‌ കേന്ദ്ര ഊര്‍ജ മന്ത്രിയും ബോര്‍ഡ്‌ അംഗവുമായ ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ബന്ധുക്കള്‍ക്കള്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ ബോര്‍ഡിന്റെ തലപ്പത്ത്‌ തുടരുന്നത്‌ ശരിയല്ലെന്നാണ്‌ സിന്ധ്യ ചുണ്ടിക്കാട്ടുന്നത്‌. അറസ്റ്റിലായ ഗുരുനാഥ്‌ മെയ്യപ്പന്‍ ശ്രീനിവാസന്റെ മരുമകനാണ്‌. അതിനാല്‍ തന്നെ രാജിവെക്കാന്‍ ശ്രീനിവാസനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണുള്ളത്‌. എന്നാല്‍ മരുമകന്‍ അറസ്‌റ്റിലായതിന്‌ താന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ്‌ ശ്രീനിവാസന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends