ആരാധകരെ വിഷമിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ; ബാറ്റിംഗില്‍ കോലിക്ക് വമ്പന്‍ നാണക്കേട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ മോശം ഫോം ആരാധകരെ നിരാശയിലാക്കുന്നു. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും കോലിക്ക് മൂന്നക്കം കാണാനായില്ല എന്നതും ശ്രദ്ധേയം. റണ്‍മെഷീന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിംഗ് കോലിക്ക് കഴിഞ്ഞ 20 ഇന്നിംഗ്‌സിലും സെഞ്ചുറിയില്ല എന്ന കാര്യം വസ്‌തുതയാണ്.
വെല്ലിംഗ്‌ടണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കോലിക്ക് 19 റണ്‍സ് മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. നാലാമനായി ക്രീസിലെത്തിയ കിംഗ് കോലിയെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ്ങിന്‍റെ കൈകളിലെത്തിക്കുകയും ചെയ്തു . 43 പന്തുകള്‍ നേരിട്ടപ്പോള്‍ മൂന്ന് ബൗണ്ടറികളാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ വെറും രണ്ട് റണ്‍സില്‍ കോലി പുറത്തായിരുന്നു. അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസനാണ് കോലിയെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ചത്.
https://www.facebook.com/Malayalivartha