ശ്രീശാന്തിന് ജാമ്യമില്ല, അധോലോക ബന്ധമുള്ളതിനാല്‍ ജാമ്യമില്ലാതെ 7 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന മക്കോമ നിയമ പ്രകാരം കേസ്
വാതുവെപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പതിനാലു ദിവസം കൂടി ശ്രീശാന്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി.
ശ്രീശാന്തിനെതിരെ മക്കോക നിയമം ചുമത്തി. കേസിന് അധേലോകബന്ധമുള്ളതിനാലാണിത്. ഇതു പ്രകാരം ഇനി കേസു കേള്‍ക്കുന്നത് പ്രത്യേക കോടതിയായിരിക്കും. കൂടാതെ ഈ നിയമത്തിനു കീഴിലുള്ള കേസില്‍ ജാമ്യം ലഭിക്കില്ല. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് മക്കോക്ക.1999 ല്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്. സംഘടിത കുറ്റങ്ങളിലാണ് മക്കോക്ക കുറ്റം ചുമത്തുന്നത്.
ഐപിഎല്‍ വാതുവയ്പ് ആസൂത്രിത കുറ്റകൃത്യമാണെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. ഛോട്ടാ ഷക്കീലിനും ദാവൂദ് ഇബ്രാഹിമിനും കേസില്‍ പങ്കുണ്ടെന്നും പോലീസ് വാദിച്ചു. പണം വിനിയോഗിക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവു ലഭിച്ചത് വിദേശത്തുനിന്നാണെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha