ചാവേര്‍ സ്ഫോടനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അന്താരാഷ്ട്ര അമ്പയര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അന്താരാഷ്ട്ര അമ്പയറായ ബിസ്മില്ല ജാന്‍ ഷിന്‍വാരി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നിരവധി രാജ്യാന്തര മത്സരങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഷിന്‍വാരി നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ നടന്ന സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.
നനഗര്‍ഹറില്‍ കിഴക്കന്‍ പ്രവിശ്യയില്‍ ഘാനിഖില്‍ ജില്ലയില്‍ ജില്ലാ ഗവര്‍ണറുടെ കോംപൗണ്ടിലാണ് ചാവേര്‍ കാര്‍ സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും 30 ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
https://www.facebook.com/Malayalivartha