ഐ.പി.എൽ ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്താന്‍ ബി.സി.സി.ഐ തീരുമാനം; വ്യാഴാഴ്ച നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇതിന് അംഗീകാരം ലഭിച്ചേക്കും; പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി ഐ.പി.എല്ലിലെത്തുന്നത് 2022 ൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) തീരുമാനം. വ്യാഴാഴ്ച നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇതിന് അംഗീകാരം ലഭിക്കും. എന്നാല്‍ അടുത്ത സീസണില്‍ എട്ട് ടീമുകളെ വെച്ച് തന്നെയാകും ടൂര്‍ണമെന്‍റ് നടക്കുക. 2022 സീസണിലായിരിക്കും രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഐ.പി.എല്ലിലെത്തുക. ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്തുന്നതോടെ കേരളത്തിലെ ആരാധകരും പ്രതീക്ഷയിലാണ്.
ഐ.പി.എല്ലില്‍ പുതിയ ടീമുകളെ ഉള്‍പെടുത്തുന്ന വിഷയമാണ് അഹ്മദാബാദില്‍ നടക്കാന്‍ പോകുന്ന യോഗത്തിന്‍റെ പ്രധാന അജണ്ടകളില്‍ ഒന്ന്. അടുത്ത സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിക്ക് ഒരു മികച്ച ടീം ചുരുങ്ങിയ സമയത്തിനുള്ളില്‍ കെട്ടിപ്പടുക്കുകയെന്നത് ശ്രമകരമാകുമെന്ന തിരിച്ചറിവിലാണ് ഐ.പി.എല്ലിന്‍റെ വിപുലീകരണം നീട്ടിയതെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥന് പ്രതികരിച്ചു.
ടീമുകളുടെ എണ്ണം കൂട്ടുേമ്ബാള് ഹോം-എവേ അടിസ്ഥാനത്തില്‍ 94 മത്സരങ്ങള്‍ കളിക്കേണ്ടി വരും. ടൂര്‍ണമെന്‍റ് പുര്‍ത്തീകരിക്കാന്‍ രണ്ടര മാസമെടുക്കുമെന്നതിനാല്‍ അന്താരാഷ്ട്ര കലണ്ടറിനെ ബാധിക്കാത്ത രീതിയിലും മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതായി വരും.
മുന്‍ വര്‍ഷങ്ങളില്‍ 60 മത്സരങ്ങളായിരുന്നു ഓരോ സീസണുകളിലുമുണ്ടായിരുന്നത്. ഇതിനനുസരിച്ച ബ്രോഡ്കാസ്റ്റിങ് ചാര്‍ജായിരുന്നു ബി.സി.സി.ഐക്ക് ലഭിച്ചുകൊണ്ടിരുന്നത്. മത്സരം കൂടുന്നതോടെ ഇതും പുനര്‍നിര്‍ണയിക്കേണ്ടതായി വരും.
2018-2022 കാലയളവില്‍ 16,347.50 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐക്ക് നല്‍കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കേയും പുതിയ ടീമുകളില്‍ കണ്ണുവെച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















