ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഭാര്യയ്‌ക്കൊപ്പമിരിക്കാൻ മടങ്ങുന്നു,നടരാജന് ഇതുവരേയും തന്റെ മകളെ കാണാൻ സാധിച്ചില്ല!; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിവേചനങ്ങൾ തുറന്നു കാണിച്ച് മുന്‍ താരം സുനില്‍ ഗാവസ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിവേചനമുണ്ടെന്ന ആരോപണവുമായി മുന്‍ താരം സുനില്‍ ഗാവസ്കര്‍. നായകന്‍ വിരാട് കോഹ്ലിയുടെയും നടരാജന്റെയും നിവലിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗാവസ്കര്‍ സ്പോര്‍ട്സ്റ്റാര്‍ മാസികയില്‍ എഴുതിയ ലേഖനം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
'ഐ.പി.എല്‍ പ്ളേ ഓഫ് നടക്കുമ്ബോളാണ് നടരാജന് പെണ്‍കുഞ്ഞ് പിറന്നത്. അദ്ദേഹത്തെ യു.എ.ഇയില്‍ നിന്നും നേരിട്ട് ആസ്ട്രേലിയന്‍ പര്യടനത്തിലേക്ക് കൊണ്ടുപോയി. മികച്ച പ്രകടനത്തിന് ശേഷം അദ്ദേഹത്തോട് ടെസ്റ്റ് ടീമിലില്ലാതിരുന്നിട്ടും നെറ്റ് ബൗളറായി തുടരാന്‍ ആവശ്യപ്പെട്ടു'.
'അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയ ശേഷം മാത്രമേ മകളെ കാണാന്‍ കഴിയുകയുള്ളു. അതേ സമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം കുഞ്ഞിനെ കാണാനായി മടങ്ങുകയാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റ്. വ്യത്യസ്ത താരങ്ങള്‍ക്ക് വ്യത്യസ്ത നീതിയാണെന്നും' ഗാവസ്കര്‍ കുറിച്ചു.
https://www.facebook.com/Malayalivartha






















