'സച്ചിന്‍ പാജി ഒരു വികാരമാണ്....ഇന്ത്യയില്‍ ജനിച്ചതിന് നന്ദി...അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും'; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്തുണച്ച് മലയാളി താരം എസ്.ശ്രീശാന്ത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗുകളില്‍ ട്വീറ്റുകള്‍ പങ്കുവച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്തുണച്ച് മലയാളി താരം എസ്.ശ്രീശാന്ത്. 'സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.'- ശ്രീശാന്ത് ട്വീറ്റ് ചെയ്തു. IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്. പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.
ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേരാണ് രംഗത്തെത്തിയത്. സച്ചിന്റെ സമൂഹമാധ്യമ പേജുകളില്‍ നിരവധി മലയാളികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സച്ചിന്റെ ട്വീറ്റിന് ചുവടപിടിച്ചു നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയെങ്കിലും ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. ശ്രീശാന്തിന്റെ 38ാം ജന്മദിനമാണ് ശനിയാഴ്ച. 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ശ്രീശാന്ത്, ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീശാന്ത് മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















