ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ

ബുമ്രയെ ഒഴിവാക്കുകയാണെങ്കിൽ മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ തുടങ്ങിയ യുവതാരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യാൻ കഴിയും. രണ്ടാം ടെസ്റ്റിൽ ബുമ്രയെ കളിപ്പിക്കുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയിട്ടില്ല. പിങ്ക് ബോള്‍ ടെസ്റ്റ് മാച്ചിനായി ബുമ്രയ്ക്കു വിശ്രമം അനുവദിക്കണമെന്നാണ് കരുതുന്നത്. ഈ പരമ്പരയിൽ ബുമ്ര ഒരു എക്സ് ഫാക്ടർ തന്നെയാണെന്നും ബുമ്രയ്ക്കു വീണ്ടും പരുക്കേൽക്കുന്നത് പരമ്പരയിൽ ഇന്ത്യയ്ക്കു തിരിച്ചടിയായിരിക്കും. ബുമ്രയ്ക്കു ഏറെ നേരം ബോളിങ് ചെയ്യാന്‍ കഴിയില്ല എന്നത് മാത്രമല്ല അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചു പോയാല്‍ ഇന്ത്യയ്ക്ക് അത് ഗുരുതര പ്രശ്നമായി മാറുമെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകളാണ് ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത്. പക്ഷേ ജോ റൂട്ടിന്റെ ഡബിൾ സെഞ്ചുറി മികവിൽ 500 കടന്ന ഇംഗ്ലണ്ടിനെ നിയന്ത്രിച്ചു നിർത്താൻ ബുമ്രയ്ക്കോ സഹബോളർമാർക്കോ കഴിഞ്ഞില്ല. ഡോം സിബ്‍ലി, ഡാൻ ലോറൻസ്, ഡോം ബെസ് എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഇന്നിങ്സിൽ ബുമ്ര നേടിയത്.
"
https://www.facebook.com/Malayalivartha






















