ഇന്ത്യയ്ക്കെതിരെ കൂറ്റൻ സ്കോർ നേടി ഇംഗ്ലണ്ട് ; ഒടുവിൽ സംഭവിച്ചത്; പിടിച്ചുകെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോർ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു . ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോര്‍ മൂന്നക്കം കടന്നപ്പോൾ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. അതേസമയം ആകെ ലീഡ് 360 റണ്‍സാണ്.
രണ്ടാം ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ കൂടാരം കയറ്റി അശ്വിന്‍ ഇംഗ്ലണ്ടിനെ പറത്തി . അധികം വൈകാതെ ഡൊമിനിക് സിബ്ലിയെയും അശ്വിന്‍ പുജാരയുടെ കൈകളിലെത്തിച്ചു. ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഇഷാന്ത് ടെസ്റ്റ് കരിയറിലെ തന്റെ 300-ാം വിക്കറ്റ് നേട്ടമെന്ന നാഴികകല്ലും ചെന്നൈയില്‍ പിന്നിട്ടു.വന്‍തകര്‍ച്ചയില്‍ നിന്നും ടീമിന് രക്ഷിക്കാന്‍ നായകന്‍ റൂട്ട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയുമായി തിളങ്ങിയ താരത്തിന് എന്നാല്‍ രണ്ടാം ഉഴത്തില്‍ അര്‍ധശതകം തികയ്ക്കാന്‍ പോലും സാധിച്ചില്ല. ബുംറയ്ക്ക് മുന്നില്‍ കുടുങ്ങിയ റൂട്ട് 40 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ബെന്‍ സ്റ്റോക്സിനെയും അശ്വിന്‍ പന്തിന്റെ കൈകളില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha






















