ഐ.സി.സിയുടെ 'പ്ലയെർ ഓഫ് ദ മന്ത്' പുരസ്കാരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്; അവാര്‍ഡ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പന്ത്

ഐ.സി.സിയുടെ പ്രഥമ 'പ്ലയെർ ഓഫ് ദ മന്ത്' പുരസ്കാരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്. ഓരോ മാസത്തെയും മികച്ച ക്രിക്കറ്റര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന്റെ ജനുവരിയിലെ ജേതാവായാണ് പന്തിനെ തിരഞ്ഞെടുത്തത്. ആസ്ട്രേലിയന്‍ പര്യടനത്തില്‍ 97, പുറത്താവാതെ 89 റണ്‍സുമായി ഇന്ത്യന്‍ പരമ്ബര നേട്ടത്തില്‍ പന്തിെന്റ പ്രകടനം നിര്‍ണായകമായിരുന്നു.
അവാര്‍ഡ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് പന്ത് അറിയിച്ചു. ജോ റൂട്ട്, പോള്‍ സ്െറ്റര്ലിങ് എന്നിവരെ അവസാന റൗണ്ടില്‍ പിന്തള്ളിയാണ് ഇന്ത്യന്‍ താരം ജേതാവായത്. വനിതകളില്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ഷബനിം ഇസ്മായില്‍ ജേതാവായി.
https://www.facebook.com/Malayalivartha






















