മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ കവര്‍ച്ച; രണ്ടംഗ സംഘം കാറുമായി അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഫെബ്രുവരി 5ന് മെല്‍ബണിലെ വീട്ടിലാണ് മോഷണം നടന്നത് . പോണ്ടിംഗും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കവര്‍ച്ച നടന്നത്. രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പോണ്ടിങ്ങിന്റെ കാറുമായി അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഏറെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടലോരത്തിന് സമീപമുള്ള വീട്ടിലാണ് കള്ളന്‍മാര്‍ അതിവിദഗ്ധമായി കടന്നുകൂടിയത്. പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും പിടിയിലായിട്ടില്ല.
https://www.facebook.com/Malayalivartha






















