ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. വ്യാഴാഴ്ച ബി.സി.സി.ഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാല്‍മുട്ടിലെ വേദനയെ തുടര്‍ന്നാണ് താരത്തിന് ആദ്യ ടെസ്റ്റ് നഷ്ടമായത്.
കഴിഞ്ഞ ദിവസം നെറ്റ്സില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ അക്ഷര്‍ പന്തറിയുന്ന വീഡിയോ ബി.സി.സി.ഐ പങ്കുവെച്ചിരുന്നു. അക്ഷര്‍ ടീമിലെത്തുമെന്ന് ഉറപ്പായതോടെ താരത്തിന് പകരക്കാരായി പ്രഖ്യാപിച്ചിരുന്ന ഷഹബാസ് നദീം, രാഹുല്‍ ചാഹര്‍ എന്നിവരെ ബി.സി.സി.ഐ പിന്‍വലിച്ചു.
അതേസമയം ആദ്യ ടെസ്റ്റ് 227 റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമായിരിക്കുകയാണ്. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനും ഇന്ത്യയ്ക്ക് പരമ്പര ജയം അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha






















