ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ; മലയാളി താരങ്ങളുടെ അടിസ്ഥാന വില ഇങ്ങനെ

ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ. 292 താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. എംഡി നിധീഷ്, കരുണ്‍ നായര്‍,സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നീ മലയാളികളും പട്ടികയില്‍ ഇടം നേടി. ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. കര്‍ണാടകത്തിന്റെ മലയാളി താരമായ കരുണ്‍ ഇതിനോടകം തന്നെ ഐപിഎല്ലില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ്. കിങ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ ഭാഗമായിരുന്ന കരുണ്‍ നിരവധി ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച പരിചയസമ്ബത്തുമായാണ് എത്തുന്നത്. 50 ലക്ഷം രൂപയാണ് അടിസ്ഥാന വില.
രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സച്ചിൻ ബേബി . കേരള ടീം നായകന്‍ കൂടിയായ സച്ചിന്റെ അടിസ്ഥാന വില: 20 ലക്ഷം രൂപയാണ്. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അതിവേഗ സെഞ്ചുറിയിലൂടെ മുതിര്‍ന്ന താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും വരെ പ്രശംസ പിടിച്ചു പറ്റി . 2015 മുതല്‍ കേരള ടീമിന്റെ ഭാഗമായ ഈ താരത്തിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് വിഷ്ണു. ഒരു തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിഷ്ണുവിനെ സ്വന്തമാക്കിയിരുന്നു.വിഷ്ണു വിനോദിന്റെ അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. മിഥുന്‍ സുദേശന്‍ ബോളറാണ് . 2018ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്ന മിഥുന്‍ ഒരു തവണ ടീമിനായി കളിക്കുകയും ചെയ്തിരുന്നു. അടിസ്ഥാന വില: 20 ലക്ഷം. ജലജ് സക്ഷേന: മധ്യപ്രദേശില്‍ നിന്നുള്ള കേരള താരമാണ് ജലജ് സക്ഷേന. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും ഐപിഎല്ലില്‍ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. എം.ഡി.നിധീഷ്: കേരളത്തിന്റെ മിന്നും പേസര്‍മാരില്‍ ഒരാളാണ്. 2018ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയിരുന്നു. അടിസ്ഥാന വില 20 ലക്ഷമാണ് .
ഏറെക്കാലമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരിക്കുന്ന സഞ്ജുവിനെ കഴിഞ്ഞ ദിവസമാണ് ക്ലബ് നായകനായി പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരിക്കുന്ന കെ.എം.ആസിഫിനെ ഇത്തവണയും ടീം നിലനിര്‍ത്തി. ഇതുവരെ കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും സന്ദീപ് വാര്യറെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബേസില്‍ തമ്ബിയെ സണ്‍റൈസേഴ്സ് ഹൈദരാബാദും ടീമിനൊപ്പം നിലനിര്‍ത്തി.
https://www.facebook.com/Malayalivartha






















