അപ്രതീക്ഷിതമായ പുറത്താക്കലിന്റെ ഞെട്ടലില്‍ കോഹ‍്‍ലി!; ഇന്ത്യൻ നായകനെ ട്രോളി ഇംഗ്ലണ്ട് ആരാധകർ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഘട്ട മത്സരത്തില്‍ ആദ്യ ഇന്നിങിസില്‍ തന്നെ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‍ലിയെ ട്രോളി ഇംഗ്ലണ്ടിന്‍റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി'. മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. ഓഫ്സൈഡില്‍ പിച്ച് ചെയ്ത പന്ത് പെട്ടെന്ന് തിരിഞ്ഞ് കോഹ്‍ലിയുടെ സ്റ്റമ്ബ് തെറിപ്പിക്കുകയായിരുന്നു. അക്കൌണ്ട് തുറക്കുന്നതിന് മുമ്ബ് അപ്രതീക്ഷിതമായി പുറത്തായതിന്‍റെ ഞെട്ടലില്‍ കോഹ‍്‍ലി കുറേ നേരം ക്രീസില്‍ നിന്നിരുന്നു.
ഈ സംഭവത്തെ ട്രോളിക്കൊണ്ടാണ് ഇംഗ്ലണ്ടിന്‍റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി' രംഗത്തെത്തിയിരിക്കുന്നത്. 'ഒരു കപ്പ് ചായയുണ്ടാക്കാന്‍ അടുക്കളയിലെത്തി. അപ്പോഴാണ് ഫ്രിഡ്ജില്‍ പാലില്ലെന്ന് മനസിലാകുന്നത്'- ബാര്‍മി ആര്‍മി ട്വിറ്ററില്‍ കുറിച്ചു. വിക്കറ്റ് വീണ ശേഷം കോഹ്‍ലി പകച്ചുനില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ഇംഗ്ലീഷ് ആരാധക സമൂഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















